കനത്തമഴയില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു

ഇടുക്കിയില്‍ കനത്തമഴയില്‍ മരം വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഉടുംമ്പന്‍ ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്.

അപടകടത്തില്‍ മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി, ചൂണ്ടല്‍ സ്വദേശി ലക്ഷ്മി, ജാര്‍ഖണ്ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.