തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് സിപിഐഎം തീരുമാനത്തിലെത്തുന്നത്.

എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.