ഓട്ടോയിലെ സ്റ്റിക്കര്‍, ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ തെളിവ്; ഇത്തിരി പൊന്നിനു വൃദ്ധയെ ചതിച്ചുകൊന്ന കാമുകനും കാമുകിയും

തൃശൂര്‍: കേരളത്തിൽ എത്ര കൊലപാതകവും, ആത്മഹത്യകളും, ദുരൂഹ മരണവും, കാണാതാവലുകളും തെളിയാതെ പോകുന്നു. കൊടും കുറ്റകൃത്യം നടത്തിയ ശേഷം തെളിവു നശിപ്പിച്ചാൽ പിന്നെ പോലീസിനെന്നല്ല ഒരു അന്വേഷണ സംവിധാനത്തിനും കുറ്റവാളിയേ പിടിക്കാൻ ആകില്ല. അതാണ്‌ സത്യം. എന്നാൽ തെളിയാതെ പോകുമായിരുന്ന ഒരു അരും കൊല ഒരു ഓട്ടോയിലെ സ്റ്റിക്കർ മനസിലാക്കി മാത്രം പിടികൂടാനായി. ഓട്ടോയുടെ പേരും , നമ്പറും എല്ലാ ഒളിപ്പിച്ചപ്പോൾ കുറ്റവാളികളേ പിടിക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പ് പോലെ ഓട്ടോയിലെ സ്റ്റിക്കർ സി.സി.ടി.വിയിൽ പതിയുകയായിരുന്നു.

തൃശൂരിൽവയോധികയായി വീട്ടമ്മയുടെ അരും കൊലക്ക് പിന്നിലുള്ളവരെ കണ്ടെത്തിയപ്പോള്‍ നാട്ടുകാര്‍ പോലും പകച്ചു നിന്നു. വഴിയില്‍ ബസ് കാത്തു നിന്ന വൃദ്ധയെ ഓട്ടോയിയില്‍ കയറ്റിക്കൊണ്ട് പോയി തലയ്ക്ക് അടിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായത് രണ്ട് പേരാണ്. ചാലക്കുടിയിലെ മേലൂരില്‍ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), ഇയാളുടെ കാമുകിയായ തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് അറസ്റ്റിലായത്.വർഷങ്ങളായി മോഷണം നടത്തുന്ന കാമുകനും ആയിരുന്നു ഇവർ. പല കുറി പോലീസ് പിടിച്ച് ജയിലിലും പോയി. ഇപ്പോൾ ഇതാ ഇത്തിരി സ്വർണ്ണത്തിനായി അരും കൊലയും കള്ള കാമുകിയും കാമുകനും ചേർന്ന് ചെയ്തു.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല(70)യെ ആണ് കമിതാക്കള്‍ കൊലപ്പെടുത്തിയത്. തിരൂരില്‍ സുശീല ബസ് കാത്ത് നില്‍ക്കവെ സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞ് ജാഫറും സിന്ധുവും കൂട്ടിക്കൊണ്ട് പോവുക ആയിരുന്നു. തുടര്‍ന്ന് വഴി മധ്യേ ആക്രമിച്ച് സുശീലയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.

പ്രധാന വഴിയില്‍ നിന്നും ഇട വഴികളിലേക്ക് ഓട്ടോ തിരിഞ്ഞതോടെ സുശീല സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആ വഴി റോഡ് മോശമാണെന്ന് ജാഫര്‍ പറഞ്ഞു. കുറാഞ്ചേരിയിലെത്തിയ ഓട്ടോ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിര്‍ത്തി. ഇതോടെ സുശീല ബഹളം വെച്ചു. ഉടന്‍ തന്നെ പ്രതികള്‍ സുശീലയുടെ വായില്‍ തുണി തിരുകി. കഴുത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി തലയില്‍ വലിയ സ്പാനര്‍ കൊണ്ട് അടിച്ചു. ആദ്യ  വൃദ്ധയായ അമ്മയുടെ തലയോട്ടി പൊട്ടി പോയിരുന്നു. സുശീലയുടെ ബോധം പോയതോടെ പ്രതികള്‍ മാല പൊട്ടിച്ച് എടുത്തു.

പത്താഴക്കുണ്ട് ഡാമിലേക്ക് സുശീലയെ തള്ളിയിട്ട് പോകാനായിരുന്നു ഇവരുടെ പഗ്ഘതി. എന്നാല്‍ അണക്കെട്ടില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് റബ്ബര്‍ തോട്ടത്തില്‍ മൃതദേഹം തള്ളിയ ശേഷം പ്രതികള്‍ കടന്നു കളയുക ആയിരുന്ന് എന്ന് പോലീസ് പറഞ്ഞു. ഷാഡോ പൊലീസ് സംഘമാണ് ജാഫറിനെയും സിന്ധുവിനെ യും പിടികൂടിയത്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു.

ഓട്ടോയില്‍ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കര്‍ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇത് പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് കൊലപാതകികള്‍ ജാഫറിറും കാമുകി സിന്ധുവും ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കമിതാക്കൾ ആയ ഇവർ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയി ചമഞ്ഞ് ചാലക്കുടിയില്‍ വാടക വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു ജാഫറും സിന്ധുവും. തട്ടുകട നടത്തി വരികയാണ് തങ്ങള്‍ എന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ഇവരുടെ  പ്രധാന തൊഴിൽ മോഷണം തന്നെ ആയിരുന്നു. ഇരുവരും ചേർന്ന തങ്ങളുടെ സുഖ ജിജിവിതത്തിനായിരുന്നു മോഷണം നടത്തി പണം ഉണ്ടാക്കിയത്. ഇരുവരുടെയും പേരില്‍ എറണാകുളം, കോട്ടം ജില്ലകളില്‍ നാല് മോഷണ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മോഷണ കേസില്‍ പിടിയിലായി ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ടര മാസം മുമ്പാണ് ഇവര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.