സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2 പേര്‍ രോഗമുക്തരായി. കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശ്ശൂര്‍ 4, മലപ്പുറം 4,കോട്ടയം 2, കൊല്ലം,പത്തനംതിട്ട വയനാട് ഒന്ന് വീതം എന്നിവയാണ് ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.

കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം. ഇതുവരെ 732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ഗധിച്ചു. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 83649 പേര്‍ വീടുകളിലാണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 51310 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 രോഗമില്ല എന്ന് ഉറപ്പാക്കി.

മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിൾ ശേഖരിച്ചതില്‍ 6630 രോഗമില്ല എന്ന് ഉറപ്പാക്കി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയില്‍. പാലക്കാട് 26, കാസര്‍ക്കോട് 21 കോഴിക്കോട് 19 തൃശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയില്‍. 28 ഹോട്ടസ്‌പോട്ടുകള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതുവരെ 91344 പേര്‍ കേരളത്തില്‍ തിരിച്ചത്തിയത്. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ എണ്ണം 82299. 43 വിമാനങ്ങളിലായി 9367 ആളുകള്‍ വിദേശത്തുനിന്ന് എത്തി.