സംസ്ഥാനത്ത്‌ 40 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 40 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.

ഇതില് 9 പേര് വിദേശത്തുനിന്നു വന്നവരാണ്. 16 പേര് മറ്റു സംസ്ഥാനങ്ങളില്നിന്നും. 3 പേര്ക്കു സമ്ബര്ക്കത്തിലൂടെ രോഗം പകര്ന്നു. കാസര്കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര് 1. വിദേശത്തുവെച്ച്‌ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയി. ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.