ആശങ്കയില്‍ കേരളം; ഇന്ന് 84 പേര്‍ക്ക് കോവിഡ്

കോവിഡ് രോഗവ്യാപനത്തില്‍ ആശങ്കയില്‍ കേരളം. ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്.

അഞ്ചു പേര്‍ ഒഴികെ ബാക്കിയെല്ലാവരും വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്. 48 പേര്‍ ഇതരസംസ്ഥാനത്ത് നിന്നും 31 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. അഞ്ചു പേര്‍ക്ക് സമ്ബര്‍ക്കത്തലൂടെയാണ് രോഗം പകര്‍ന്നത്. കോവിഡ് ബാധിച്ച്‌ തിരുവനന്തപുരത്ത് ചികിത്സലായിരുന്നു തെലുങ്കാന സ്വദേശി മരിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറത്ത് നിന്ന് 8 പേക്കും തിരുവനന്തപുരം, തൃശൂര്‍- ഏഴ്, കൊല്ലം, ഇടുക്കി, ആലപ്പുഴ-1, പത്തനംതിട്ട, കോഴിക്കോട്- 6 കോട്ടയം- മൂന്നി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പത്തു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.