ഇന്നും നൂറിനുമുകളിൽ രോഗികൾ, 124 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

14 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.