സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് 19, സമ്പർക്ക രോഗബാധ ഉയരുന്നു

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 234 പേര്‍ക്ക് സമ്പർക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകന്‍ , ഐ.ടി.ബി.പി 2, ബി.എസ്.ഇ 4, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ട് മരണങ്ങളും സംഭവിച്ചു.പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 143 പേര്‍ രോഗമുക്തരായി. പത്തനംതിട്ട 43 , കൊല്ലം 26 , തൃശൂര്‍ 17 , മലപ്പുറം 15 , ആലപ്പുഴ 11 , പാലക്കാട് 7 , കോട്ടയം 6 , തിരുവനന്തപുരം 6 , ഇടുക്കി 4 , കോഴിക്കോട് 4 , എറണാകുളം 3 , കണ്ണൂര്‍ 1 ,

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 182,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ് 509 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.