ലയന ഇന്ന് വെറും പല്ലിച്ചി ലയനയല്ല, ലയന താരമാണ്, ഇൻസ്റ്റയിൽ മാത്രം 65 കെ ഫോള്ളോവെർസ് ഉണ്ട്

പല്ലി, പല്ലിച്ചി എന്ന് വീട്ടുകാരൊഴികെ നാടും നാട്ടുകാരും വിളിച്ച് കളിയാക്കി കൊണ്ടിരുന്ന തൃശൂര്‍ പുതുക്കാട് സ്വദേശിനി ലയന ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. പത്ത് വയസ്സിന് ശേഷം മോണ പുറത്തേക്ക് തള്ളാന്‍ തുടങ്ങിയതോടെ എല്ലാവർക്കും അദ്ഭുത വസ്തുവായി കളിയാക്കലുകൾക്ക് മുന്നിൽ തലകുനിച്ച് നടന്നിരുന്ന ലയന, ഇന്ന് തല ഉയർത്തി നടക്കുന്നു.

ഒരു ഓൺലൈൻ മാധ്യമത്തോട് അതെ പറ്റി ലയന പറഞ്ഞ വാക്കുകൾ ഇങ്ങനെ. ‘ എനിക്ക് കൈ ഉണ്ട്, കാലുണ്ട്, സംസാരിക്കാന്‍ കഴിയും, കേള്‍ക്കാം എല്ലാമുണ്ട്. ആകെ ഉള്ള പ്രശ്‌നം ഈ പല്ല് മാത്രമാണ്. എന്നാല്‍ എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. ഇനി ഇത് നിങ്ങള്‍ക്കൊരു പ്രശ്‌നമാണെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്. നിങ്ങളുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രശ്നമാണ്’ ഈ ദൃഢമായ വാക്കുകളിൽ മുറുകെപ്പിടിച്ച് ലയന ഓരോ ദിവസവും ഓരോ പടി ചവിട്ടുകയാണ്. പല്ലുകൾ ഉന്തി പ്പോയത് കൊണ്ട് മാത്രം ആക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞവർ മൂക്കത്ത് വിരൽ വെച്ച് ഉറ്റു നോക്കുകയാണ്.

പല്ല് ഉന്തിയ കുട്ടി എന്നതായിരുന്നു കുട്ടിക്കാലം മുതൽ ഉള്ള ലയനയുടെ ഐഡന്റിറ്റി. 10 വയസുമുതല്‍ താന്‍ അനുഭവിച്ച അവഗണനയെപ്പറ്റിയാണ് ലയന ഒരു ഓൺലൈനോട് പറഞ്ഞിരിക്കുന്നത്. പത്ത് വയസിന് ശേഷമാണ് ലയനയുടെ മോണ പുറത്തേക്ക് തള്ളാന്‍ തുടങ്ങുന്നത്. പതിനെട്ട് വയസിന് ശേഷം ശസ്ത്രക്രിയയിലൂടെ മോണയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകളിൽ മുറുകെപ്പിടിച്ചായിരുന്നു ആദ്യമൊക്കെ മുന്നോട്ടു പോയിരുന്നത്. അതിനുള്ളിൽ ലയന നേരിട്ട കളിയാക്കലുകളും അവഗണനകളും കുറച്ചൊന്നുമല്ല. ഇന്ന് ലയന ആകെ മാറി. എല്ലാം പോസിറ്റീവായി കാണാന്‍ പഠിച്ചു കഴിഞ്ഞു.

പല്ലുകള്‍ ശരിയായ രീതിയില്‍ വളരാതെ മോനാ പുറത്തേക്ക് തള്ളിയിരിക്കുന്നതി നാൽ സമൂഹം ലായനിയെ വിളിച്ചത് കോന്ത്രംപല്ലി, പല്ലി, പല്ലിച്ചി എന്നൊക്കെയായി രുന്നു. റോഡിലൂടെ പോകുമ്പോള്‍ പലര്‍ക്കും ലയന അത്ഭുത വസ്തുവായിരുന്നു. ബസിൽ പോകുമ്പോള്‍ ഒരു അത്ഭുത വസ്തുവായി എല്ലാവരും ലയനയെ നോക്കുമായിരുന്നു. ആദ്യമൊക്കെ അവൾക്ക് വിഷമം തോന്നി. പിന്നീട് അതൊക്കെ മാറി. വീട്ടില്‍ അച്ഛനോടും അമ്മയോടുമൊക്കെ കുറ്റം പറയുമ്പോഴായിരുന്നു ഏറെ വിഷമം. ആദ്യമൊക്കെ ഇതെല്ലാം കേട്ട് കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതൊന്നും ഒരു വിഷയമേ അല്ല. എന്നെ കളിയാക്കിയവരോടൊക്കെ ഞാനും അടിപൊളിയാണെന്ന് ഒരു ദിവസമെങ്കിലും പറയിപ്പിക്കണമെന്നുണ്ടായിരുന്നു. ആ ആഗ്രഹം ലയനക്ക് സാധ്യമായി. ലയനയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘അവരുടെയൊക്കെ മുന്നില്‍ ഞാനിപ്പോള്‍ സ്റ്റാറാണ്’

ലയന ടിക് ടോക്ക് ചെയ്ത് തുടങ്ങിയതിൽ പിന്നെയായിരുന്നു മാറ്റങ്ങളുടെ തുടക്കം. ആദ്യമൊക്കെ ഒരു കൈകൊണ്ട് മുഖം മറച്ചായിരുന്നു വിഡിയോകൾ ചെയ്തിരുന്നത്. പിന്നീട് ആ കൈ ലയന തന്നെ മാറ്റി. വീഡിയോക്ക് കമന്റായി പലരും ലയനയുടെ പല്ലിനെക്കുറിച്ച് പറഞ്ഞ് സപ്പോര്‍ട്ട് നല്‍കിയത് ഏറെ പ്രചോദനമായി. കുറേ പേര്‍ പതിവ് പോലെ കളിയാക്കിയിരുന്നു. അതൊന്നും കാര്യമാക്കിയില്ല. സോഷ്യല്‍മീഡിയയിലും ഈ വിളിപ്പേരുകളെല്ലാം കേട്ടിട്ടുണ്ട്. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. അതിനൊപ്പിക്കെ ഇതെന്റെ പല്ലാണെന്നും ഇത് കുറവല്ലെന്നും ലയന പറയാറുണ്ട്. ലയനയുടെ സര്‍ജറിക്ക് മുന്‍പ് ഇപ്പോഴുള്ള രൂപത്തില്‍ തന്നെ ഫോട്ടോഷൂട്ട് ചെയ്യണമെന്ന ആഗ്രഹവും സോഷ്യല്‍മീഡിയ വഴി തന്നെയാണ് സാധിക്കുന്നത്.

പതിനെട്ട് വയസ്സായപ്പോൾ അമ്മക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായതിനാൽ സര്‍ജറികുറച്ച് കാലം കൂടി നീണ്ടുപോയതായി ലയന പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ രണ്ടു സര്‍ജറി കഴിഞ്ഞു. ഇനിയുമുണ്ട് സർജറികൾ. എല്ലാ ഡോക്ടര്‍മാരും നല്ല ഫ്രണ്ട്‌ലിയായിട്ടാണ് ലയനയോടു പെരുമാറുന്നത്. ഇനി സര്‍ജറി കൊണ്ടൊന്നും ശരിയായില്ലെങ്കില്‍ മൊത്തത്തില്‍ മാറ്റി തരുമെന്നാണ് ഡോക്ടര്‍മാര്‍ ലയനക്ക് ഉറപ്പു നൽകിയിരിക്കുന്നത്.

ശസ്ത്രക്രിയകൾക്ക് മുൻപ് ഇപ്പോഴുള്ള രൂപത്തില്‍ ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്നത് ലയനയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതിനായി ഒന്ന് രണ്ട് പേരെ സമീപിച്ചു. ഒന്നും ശരിയായില്ല. ഒടുവില്‍ സര്‍ജറി ആരംഭിക്കുന്നതിന് മുന്‍പായി ലയന ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പറഞ്ഞു ഒരു ഓണ്‍ വോയിസ് ഇട്ടു. അത് കണ്ട് മമ്മി വിളിച്ച് ലയനയെ ശരിക്കും ചീത്ത പറഞ്ഞു. മമ്മി എന്ന് പറയുന്നത് ട്രാന്‍സ്‌ജെന്‍ഡറായ ദീപ എസ് റാണിയാണ്. ദീപയും ലയനയും തമ്മിൽ അഞ്ചോ ആറോ വര്‍ഷത്തെ പരിചയമുണ്ട്. അങ്ങനെ ദീപയാണ് എന്ത് തീം വേണമെന്ന് ലയനയോട് ചോദിക്കുന്നത്. ഏതായാലും മതി എന്നായിരുന്നു ലയനയുടെ മറുപടി. ദീപ ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തിയ അതേ ചുവന്ന ലഹങ്ക തന്നെ ലയനക്കും നൽകുകയായിരുന്നു. മനോഹരമായി ഒരു കല്യാണപ്പെണ്ണിനെപ്പോലെ ലയനയെ അണിയിച്ചൊരുക്കിയായിരുന്നു ഫോട്ടോഷൂട്ട്.