ഒളിമ്പിക്സ് അഞ്ചാം ദിനത്തിൽ ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങള്‍

ടോക്യോ ഒളിമ്പിക്സ് അഞ്ചാം ദിനത്തിൽ പ്രതീക്ഷകളുമായി ഇന്ത്യൻ ടീം. ഇന്ത്യൻ ഷൂട്ടിങ് ടീം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം വിഭാഗത്തിൽ മനു ഭേകർ-സൗരഭ് ചൗധരി, യശസ്വിനി ദേശ്വാൾ-അഭിഷേക് വർമ സഖ്യം മത്സരിക്കും. ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും.

ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്. ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും. വലിയ പ്രതീക്ഷയോടെയാണ് ഇൻഡി ഇന്ന് മത്സരത്തിനിറങ്ങുന്നത്.