ടോക്കിയോ ഒളിമ്പിക്സ് :ഷൂട്ടിംഗില്‍ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് പുറത്ത്

ഷൂട്ടിംഗില്‍ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് പുറത്തായി. തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു പുറത്തു പോയപ്പോൾ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ വീണ്ടും പൊലിഞ്ഞു.

രണ്ടാം റൗണ്ട് അവസാനിക്കുമ്ബോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

മത്സരത്തിൽ ചൈനയും റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലും ഫൈനലിലെത്തിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

അതെ സമയം ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്. ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും.ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും.