ഉത്ര വധത്തിൽ മാതാപിതാക്കളുടെ റോൾ, ഡിസബിലിറ്റി ഉള്ള കുട്ടികളേ തുല്യ യോഗ്യത ഉള്ളവർക്ക് വിവാഹം ചെയ്ത് നല്കണം

വിൻസ് മാത്യു,ചീഫ് എഡിറ്റർ

ഉത്ര വധത്തിൽ മാതാപിതാക്കളുടെ റോൾ, ഇത് പറയുമ്പോൾ എന്നെ ആക്രമിക്കും. കുഴപ്പമില്ല. കല്ലെറിയാം. എന്നാൽ കല്ലെറിയുന്നവരെ നോക്കി നാളെ ഞാൻ ചിരിക്കും. കാരണം അവർ സത്യം അറിഞ്ഞിരുന്നില്ല. ഉത്രയെ കൊലപ്പെടുത്തി എന്നതിലും നല്ല വാക്ക് കൊലക്ക് കൊടുക്കുകയായിരുന്നു. ഇനി ആർക്കും ഈ തെറ്റ് ഉണ്ടാകരുത്. നമ്മളിൽ ഡിസ് എബിലിറ്റി ഉള്ളവരെ എബിലിറ്റി ഉള്ളവരുമായി ബന്ധം തിരഞ്ഞെടുക്കൊപോൾ സൂക്ഷിക്കണം. സത്യത്തേ കുഴിച്ച് മൂടുന്നതിലും നല്ലത് തുറന്ന് പറയുന്നതാണ്‌. സത്യം ഒൾപിപ്പിച്ച് നടത്തുന്ന വിവാഹ ബന്ധങ്ങളും മാതാപിതാക്കളുടെ മണ്ടത്തരങ്ങളും എല്ലാം അവസാനിക്കുക..മക്കളുടെ വിവാഹ ജീവിത ദുരന്തങ്ങളിൽ ആയിരിക്കും.

മകളുടെ ചെറിയ കുറവുകൾ മറയ്ക്കാനായാണ് ധാരാളം സ്വത്തുക്കൾ നൽകി ഉത്രയെ വിവാഹം കഴിപ്പിച്ചത്. പണം കൊടുത്തു ഒരുവനെ വിലക്കു വാങ്ങി എന്നുവേണമെങ്കിലും പറയാം. അതും ആ കുട്ടിക്ക് ഒരിക്കലും ചേരാത്ത ഒരു വ്യക്തിയായിരുന്നു അത്.

ആ പെൺകുട്ടിയുടെ ഡിസബിലിറ്റിയെ മറച്ചുവെയ്ക്കാതെ കുട്ടിക്കു ചേർന്ന ഒരാളെ വിവാഹം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ അപകടം നടക്കില്ലായിരുന്നെന്ന് മാധ്യമ പ്രവർത്തകനായ ടോം ജോസ് തടിയമ്പാട് പറയുന്നു. പണമുണ്ടാക്കി മാന്യനാകണം എന്ന യുവതലമുറയുടെ പ്രതീകമാണ് സൂരജ്. പെൺകുട്ടികളെ പൊതുവെ സമീഹം രണ്ടാംതരം പൗരന്മാരായിട്ടാണ് കാണുന്നത്. സ്ത്രീധനം എന്ന സബ്ര​ദായം തന്നെ മാറ്റി സൃഷ്ടിക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കൂ..