ഫിറ്റ്നസിൽ മകനെ മുട്ടുകുത്തിച്ച അച്ഛൻ,ചിത്രം പങ്കുവെച്ച് ടോവിനോ

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ പങ്കുവെക്കാറുള്ള ടോവിനോ അച്ഛന്റെ ചിത്രവുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.അച്ഛൻ അഡ്വ.തോമസിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.വീട്ടിലെ ജിമ്മിൽ നിന്നുമുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയിലെ മസിൽമാനാണ് ടൊവിനോ തോമസ്.ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ടൊവിനോ തയ്യാറല്ല.ഈ ലോക്ക്ഡൗൺ കാലത്തും വർക്ക്ഔട്ടിന് മുടക്ക് വരുത്തിയിട്ടില്ല ടൊവിനോ.വീട്ടിലെ ജിമ്മിൽ നിന്നുമുള്ള വർക്ക്ഔട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം ടൊവിനോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അച്ഛനൊപ്പമാണ് താൻ ഫിറ്റ്നസ് ചെയ്യുന്നതെന്നാണ് താരം പറയുന്നത്.വീട്ടിലെ ജിമ്മിൽ നിന്നുമുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.അച്ഛനും മകനെ പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ പുലിയാണെന്ന് ചിത്രം പറയും.അച്ഛൻ തന്റെ വഴികാട്ടിയും ഉപദേശകനും മോട്ടിവേറ്ററും തീരുമാനങ്ങൾ എടുക്കുന്നയാളും വർക്ക് ഔട്ട് പാട്ണറുമാണെന്ന് ടൊവിനോ പറയുന്നു.

അച്ഛന്റെ ഇടത് ചെസ്റ്റിലെ എക്സ്ട്രാ മസിൽ 2016 ൽ വച്ച പേസ്മേക്കറാണെന്നും ടൊവിനോ പറയുന്നു.അന്നു മുതൽ അദ്ദേഹം ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ടൊവിനോ പറയുന്നു.പിന്നാലെ ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്.മംമ്ത മോഹൻദാസ്,ഇന്ദ്രജിത്ത്,ആഷിഖ് അബു,പൂർണിമ,ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.ചിത്രം സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.എല്ലാവർക്കും അച്ഛന്റെ മസിലിനെ കുറിച്ചാണ് പറയാനുള്ളത്.അതേസമയം,ടൊവിനോ നായകനാകുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് റീലിസിന് ഒരുങ്ങുകയാണ്.