Home entertainment ടൊവിനോ തോമസിന്റെ ഭാര്യാ പിതാവ് അന്തരിച്ചു

ടൊവിനോ തോമസിന്റെ ഭാര്യാ പിതാവ് അന്തരിച്ചു

നടൻ ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് വിൻസന്റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു ടൊവിനോയുടെ ഭാര്യ ലിഡിയയുടെ പിതാവ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകൾ 15-12-2023, വെള്ളിയാഴ്ച 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. ലിഡിയയെ കൂടാതെ വിൻസന്റ് ജോസഫിന് ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. ഭാര്യ മേരി വിജയം. മരുമക്കൾ: ടൊവിനോ തോമസ്, റോസ്.