ചൈനയേ തള്ളി ഓസ്ട്രേലിയ ഇന്ത്യയുമായി വ്യാപാര കരാർ പാസാക്കി

ചൈനയുടെ ചേരിയിൽ നിന്നും ബിസിനസുകൾ മാറ്റി ഒസ്ട്രേലിയ ഇന്ത്യൻ ചേരിയിലേക്ക്. ലോകത്തിലെ വൻ ശക്തികളിൽ ഒരാളായ ഓസ്ട്രേലിയ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ അംഗീകരിച്ചു. ഓസ്ട്രേലിയൻ പാർലിമെന്റ് പാസാക്കിയതോടെ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇനി സ്വതന്ത്ര വ്യാപാരം ആയിരിക്കും. നിലവിൽ വ്യവസായികമായി 90% ശതമാനം വിദേശത്തേ ആശ്രയിക്കുന്ന ഓസ്ട്രേലിയൻ മാർകറ്റിലേക്ക് ഇന്ത്യയുടെ വൈവിധ്യമായ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാം. വൻ ഭക്ഷ്യ സ്വയം പര്യാപ്തയുള്ളതും ധാരാളം പാൽ, ഇറച്ചി ഉല്പന്നങ്ങൾ ഉള്ളതുമായ ഒസ്ട്രേലിയക്ക് ഇന്ത്യൻ മാർകറ്റിലും ഇത് വിറ്റഴിക്കാം. ലോകത്തേ ഇരുമ്പ് അയിരിന്റെ പകുതിയും ഓസ്ട്രേലിയയിൽ നിന്നാണ്‌. ലോകത്ത് ഏറ്റവും അധികം ആട്ടിറച്ചിയുടെ ഉല്പാദനവും ഓസ്ട്രേലിയയിലാണ്‌. എന്നാൽ വ്യാവസായിക ഉല്പാദനം ഒന്നും തന്നെ ഇല്ല. ഇത് ഇന്ത്യക്ക് വൻ നേട്ടം ഉണ്ടാക്കും.

ലോകത്തേ വൻ സക്തിയായ ഒസ്ട്രേലിയക്ക് 1.7 ട്രില്യൺ ഡോളറിന്റെ ജി.ഡി.പി ഉണ്ട്. ഇന്ത്യയുടെ 3 ഇരട്ടിക്കടുത്ത് വരുന്ന ഈ വൻ കരകൂടിയായ രാജ്യത്താകട്ടേ വെറും 2.6 കോടി ജനങ്ങൾ മാത്രമോ ഉള്ളു. അതായത് കേരളത്തിന്റെ 9 ജില്ലകളിൽ ഉള്ള ആളുകൾ. ഒരു ഓസ്ട്രേലിയൻ പൗരനു ശരാശരി വാർഷിക വരുമാനം സൂചിപ്പിക്കുന്നത് 33. 5 ലക്ഷം രൂപയോളമാണ്‌. ഇത് അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും ഒക്കെ ഏറെ മുന്നിലാണ്‌.

ഓസ്ട്രേലിയയുടെ ഉല്പന്ന വിപണി നിറഞ്ഞ് നില്ക്കുന്ന ചൈനീസ് ഉല്പന്നങ്ങൾക്ക് പകരം ഇന്ത്യയുടെ ഉല്പ്പന്നങ്ങൾ ഇനി നിറയും എന്നാണ്‌ പ്രതീക്ഷിക്കുന്നത്. കോവിഡ് തുടങ്ങിയപ്പോൾ മുതലാണ്‌ ഓസ്ട്രേലിയ ചൈന ബന്ധം വഷളാകുന്നത്. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പാർലമെന്റ് പാസാക്കിയതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ഇന്ന് പ്രഖ്യാപിച്ചുഅടുത്ത വർഷം മാർച്ചിൽ താൻ ഇന്ത്യ സന്ദർശിക്കുമെന്ന് അൽബനീസ് പറഞ്ഞതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. ജി 20 വന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ കൂടികാഴ്ച്ച നടത്തി.അവിടെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള അടുത്ത സാമ്പത്തിക സഹകരണ കരാറിന്റെ അന്തിമരൂപം ഞങ്ങൾ ചർച്ച ചെയ്തു, ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. മാർച്ചിൽ ഞാൻ ഇന്ത്യ സന്ദർശിക്കും- ഓസ്ട്രേലിയൻ പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു.ഓസ്‌ട്രേലിയൻ ഗവൺമെന്റ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ്‌ ഇന്ത്യയുടേത്.

ഓസ്ട്രേലിയയുടെ നിലവിലെ ഭൂരിഭാഗം ബിസിനസുകളും ചൈനയുമായാണ്‌. പ്ളാസ്റ്റിക് നിർമ്മിത വസ്തുക്കൾ, സ്റ്റീൽ, തുണികൾ, വിദേശ നിർമ്മിത ഭ്സ്ഖ്യ വസ്തുക്കൾ, തുടങ്ങി മൊട്ടു സൂചി വരെ ചൈനയിൽ നിന്നുമാണ്‌. ഇപ്പോൾ ചൈനയുമായി ഒസ്ട്രേലിയ നല്ല ബന്ധത്തിൽ അല്ല. ഓസ്ട്രേലിയയുടെ ദ്വീകൾക്ക് ഭീഷണിയായി ചൈനയുടെ പട്ടാള ക്യാമ്പും കടലിൽ നിന്നുള്ള ചൈനീസ് ഭീഷണിയും ഒക്കെ ബന്ധം വഷ്ലാകാൻ കാരണമായി. അതിനാൽ ഒസ്ട്രേലിയ ഇപ്പോൾ ചൈനയെ വിട്ട് ഇന്ത്യയുമായി അടുക്കുകയാണ്‌. ചൈനക്ക് വൻ തിരിച്ചടിയും ഇന്ത്യക്ക് വമ്പിച്ച നേട്ടവും ആകുമിത്. കരാർ ഉടൻ നടപ്പാക്കാൻ ഓസ്ട്രേലിയ ഒരു ബിസിനസ്സ് പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നവീകരണവുമായിരിക്കും ഇതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷണം, കൃഷി, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യക്ക് വൻ സുവർണ്ണാവസരമാണ്‌ ഈ കരാർ.ഓസ്‌ട്രേലിയൻ ഗവൺമെന്റ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയയുടെ കാലുറപ്പിക്കാൻ ഈ കരാർ സഹായിക്കും, കരാറുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇന്ത്യൻ പാർലമെന്റ് കരാർ അംഗീകരിക്കേണ്ടതുണ്ട്.ഇന്ത്യയുമായുള്ള അടുത്ത സാമ്പത്തിക ബന്ധങ്ങൾ സർക്കാരിന്റെ വ്യാപാര വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ നിർണായക ഘടകമാണ് എന്നും ഓസ്ട്രേലിയ പറഞ്ഞു