യുവതി തീവണ്ടിതട്ടി മരിച്ചു ; മൂന്നുവയസുകാരിക്ക് പരിക്ക്; സംഭവം പയ്യോളിയിൽ

കോഴിക്കോട്: പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. യുവതിയുടെ മകള്‍ അരോഹിയെ (മൂന്ന് വയസ്സ്) കൈക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് ഇരുവരെയും തട്ടിയത്. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുങ്ങളിലാണ് കുടുംബം.

ഭര്‍ത്താവ്: ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂര്‍ എന്‍ജിനിയറിങ് കോളേജ്). അച്ഛന്‍: ശ്രീധരന്‍. അമ്മ: സരോജിനി. സഹോദരി: അഞ്ജലി (പയ്യോളി സഹകരണബാങ്ക്).