ലിംഗത്തിന്റെയും വൃഷണത്തിന്റെയും തൊലി ഉപയോഗിച്ച് യോനിയുണ്ടാക്കാം, പക്ഷേ യോനിക്ക് ലൂബ്രിക്കേഷന്‍ ഉണ്ടാവില്ല, ഐന്‍ ഹണി ആരോഹി പറയുന്നു

നടിയും മോഡലുമായ ഐന്‍ ഹണി ആരോഹി മലയാളികള്‍ക്ക് സുപരിചിതയാണ്. സമൂഹത്തിന്റെ വിവേചനയും പരിഹാസവും മൂലമാണ് അവര്‍ സ്ത്രീയാകാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ വെച്ചുണ്ടായ അതിക്രമങ്ങള്‍ പരാതി പറയുമ്പോള്‍ അധ്യാപകര്‍ തന്നെ തന്നെയാണ് കുറ്റപ്പെടുത്തിയത്. നീ ഇങ്ങനെ നടക്കുന്നത് കൊണ്ടല്ലേ എന്നാണ് അവര്‍ പോലും ചോദിച്ചത്. ആണിന്റെ രൂപമാണ് താന്‍ നേരിടുന്ന അപമാനങ്ങള്‍ക്ക് കാരണം എന്നത് കൊണ്ടാണ് കൊടിയ വേദന സഹിച്ച് ജെന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറി ചെയ്തതെന്ന് ഐന്‍ പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഐന്‍ ഹണി മനസ് തുറന്നത്.

ഐന്‍ ഹണിയുടെ വാക്കുകള്‍ ഇങ്ങനെ, സര്‍ജറി നടത്തിയാല്‍ ഉടനേ നമ്മുടെ ലിംഗസ്വത്വം മാറില്ല. എന്നും ഡെമോ ചെയ്യുക, വൃത്തിയുള്ള സാഹര്യത്തില്‍ കഴിയുക, ലഹരിയും മറ്റും ഉപയോഗിക്കാതിരിക്കുക, ഡോക്ടറുമ്മാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക… അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ സര്‍ജറിക്ക് വിധേയരാവുന്നവര്‍ക്കുമുണ്ട്. എന്റെ വളര്‍ത്തമ്മയായ രഞ്ജുരഞ്ജിമാരാണ് ഞാന്‍ ഇപ്പോള്‍ എത്തിയിട്ടുള്ള സന്തോഷങ്ങള്‍ക്ക് എല്ലാം കാരണം. എന്റെ വഴികളില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി അരെപ്പോഴും എനിക്കോപ്പമുണ്ട്, കാലിടറാതെ സൂക്ഷിച്ച്. അതുപോലെ നല്ലൊരു അമ്മയുടെ തണലില്‍, പൂര്‍ണ മനസ്സോടും ബോധ്യത്തോടെയും മാത്രം ചെയ്യേണ്ട ഒന്നാണ് ഈ ശസ്ത്രക്രിയ.” ഐന്‍ ഹണി പറയുന്നു.

ഒരുപാടു സൂക്ഷ്മത വേണ്ടതും, ഒട്ടേറെ സങ്കീര്‍ണതകളും അപകടസാധ്യതകളുമുള്ളവയാണ് ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകള്‍. ഒറ്റ തവണയായല്ല, മാസങ്ങളോളം നീളുന്ന ഒന്നിലധികം ശസ്ത്രക്രിയകള്‍ ചേര്‍ന്നതാണവ. ശാരീരികവും മാനസികവുമായി പൂര്‍ണ ആരോഗ്യമുള്ളവരിലേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളവരെ സര്‍ജറിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണു പതിവ്. ഒരിക്കല്‍ സര്‍ജറി ചെയ്താല്‍ വീണ്ടും പഴയപടി ആകാനാവില്ല. അതുകൊണ്ട് ഒരു വര്‍ഷമെങ്കിലും ഹോര്‍മോണ്‍ എടുത്ത് അവരവരാഗ്രഹിക്കുന്ന ലിംഗസ്വത്വത്തില്‍ ജീവിച്ചശേഷമേ സര്‍ജറിയുടെ സാധ്യതകള്‍ പരിഗണിക്കാറുള്ളൂ. ഹോര്‍മോണ്‍ ചികിത്സയ്ക്കും സര്‍ജറിക്കും മുന്‍പായി വ്യക്തികളുടെ പൂര്‍ണസമ്മതം വാങ്ങുന്നു.

സ്തനവലുപ്പം വര്‍ധിപ്പിക്കല്‍ സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്‍ കഴിക്കുമ്പോള്‍ തന്നെ ചെറിയതോതില്‍ മാറിടവളര്‍ച്ച ഉണ്ടാകും. കൊഴുപ്പ് നിറച്ചോ സിലിക്കണ്‍ ബ്രെസ്റ്റ് ഇംപ്ലാന്റ ് വച്ചോ ആണ് സ്തനവലുപ്പം വര്‍ധിപ്പിക്കുന്നത്. വയറില്‍ നിന്നോ തുടയില്‍ നിന്നോ കൊഴുപ്പെടുത്തു മാറിടത്തില്‍ കുത്തിവയ്ക്കുന്നു. ഇതില്‍ 30 ശതമാനം കൊഴുപ്പും വലിഞ്ഞുപോകും. അതുകൊണ്ട് 23 തവണയായി കൊഴുപ്പ് കുത്തിവയ്‌ക്കേണ്ടിവരും. സിലിക്കണ്‍ ഇംപ്ലാന്റ് ഉപയോഗിച്ചുള്ള വലുപ്പം കൂട്ടലാണ് കൂടുതല്‍ സാധാരണം. പുതിയ ടൈപ്പ് മൃദുവായ ഇംപ്ലാന്റുകള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവായിരിക്കും.

പുരുഷന്മാരില്‍ മുലക്കണ്ണിനു ചുറ്റുമുള്ള ഭാഗം (നിപ്പിള്‍ ഏരിയോള കോംപ്ലക്‌സ്) ചെറുതായിരിക്കും. ഈ ഭാഗം വലുതാക്കാന്‍ കൊഴുപ്പു കുത്തിവയ്ക്കാം, ടാറ്റൂ ചെയ്യാം. കൊഴുപ്പു നിറച്ചോ തരുണാസ്ഥി വച്ചോ മുലക്കണ്ണിന്റെ വലുപ്പം കൂട്ടാം. ചിലരില്‍ സ്ത്രീ ഹോര്‍മോണ്‍ എടുക്കുന്ന സമയത്ത് തന്നെ മുലക്കണ്ണിന്റെ വലുപ്പം വര്‍ധിക്കാറുണ്ട്. പുരുഷന്മാരില്‍ സ്തനങ്ങള്‍ തമ്മില്‍ അകന്ന് മുലക്കണ്ണ് രണ്ടുവശത്തേക്കും തിരിഞ്ഞായിരിക്കും ഉണ്ടാവുക. സ്തനങ്ങള്‍ തമ്മിലുള്ള വിടവ് കൃത്യമായിരിക്കില്ല. വ്യാസം കൂടിയതരം ഇംപ്ലാന്റുകള്‍ വച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. കുറേനാള്‍ കഴിയുമ്പോള്‍ ഇംപ്ലാന്റിന്റെ ചുറ്റും ഒരു കാപ്‌സ്യൂള്‍ രൂപപ്പെട്ട് ഇതു ചുരുങ്ങാന്‍ സാധ്യതയുണ്ട്. വളരെ അപൂര്‍വമായി ലീക്കേജും വരാം. സ്പര്‍ശനസംവേദനത്തിലും പ്രശ്‌നം വരാം.

പുരുഷലിംഗത്തിന്റെ ഗ്ലാന്‍സ് പെനിസ് എന്ന മകുടഭാഗം രക്തക്കുഴലുകളും ഞരമ്പുകളും ഉള്‍പ്പെടെ ഫ്‌ളാപ് ആയി നീക്കം ചെയ്ത് രതിമൂര്‍ച്ഛയ്ക്കു സഹായിക്കുന്ന ഭാഗമായ ക്ലിറ്റോറിസ് നിര്‍മിക്കാന്‍ എടുക്കുന്നു. ലൈംഗികബന്ധത്തിന്റെ സമയത്ത് സ്പര്‍ശനസംവേദനത്വവും വൈകാരിക ഉണര്‍വും ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ബാക്കി ലിംഗഭാഗം നീക്കുന്ന പീനെക്ടമി , വൃഷണങ്ങള്‍ നീക്കം ചെയ്യുന്ന ഓര്‍ക്കിഡെക്ടമി, എന്നിവയും ചെയ്യുന്നു. പൗരുഷഗ്രന്ഥി അഥവാ പ്രോസ്േറ്ററ്റ് നീക്കം ചെയ്യാറില്ല. ഇനി യോനി പുതുതായി രൂപപ്പെടുത്തണം. മലാശയത്തിനും മൂത്രനാളിക്കുമിടയിലായാണ് യോനീനാളം നിര്‍മിക്കുന്നത്. ഏറ്റവും സാധാരണമായി പീനെയില്‍ ഇന്‍വേര്‍ഷന്‍ വജൈനോപ്ലാസ്റ്റി. എന്ന രീതിയിലാണ് യോനി നിര്‍മിക്കുന്നത്. ഈ രീതിയില്‍ ലിംഗത്തിന്റെയും വൃഷണത്തിന്റെയും തൊലി ഉപയോഗിച്ച് യോനിയുണ്ടാക്കാം. ഇത് സംവേദനത്വം നല്‍കും. പക്ഷേ യോനിക്ക് സ്വയം നനവ് (ലൂബ്രിക്കേഷന്‍) ഉണ്ടാവില്ല. കൃത്രിമ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കേണ്ടിവരും. ചുരുങ്ങാനുള്ള സാധ്യതയും ഉണ്ട്.