ഭര്‍ത്താവ് ചതിച്ചു മറ്റൊരു യുവതിയുമായി ബന്ധം, ജീവന്‍ അപകടത്തിലാണ്, ട്രാന്‍സ് വുമാണ്‍ അശ്വിനി ശിവദാസ് പറയുന്നു

വിവാഹിതയായ ട്രാന്‍സ് വുമണ്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും വലിയ ചര്‍ച്ചയാകുന്നത്. അശ്വിനി ശിവദാസ് എന്ന ട്രാന്‍സ് വുമണാണ് തനിക്ക് പ്രണയ വിവാഹ ശേഷം അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഇനിയെങ്കിലും ഞാന്‍ കുറച്ചു ധൈര്യം കാണിച്ചില്ലെങ്കില്‍ ഞാന്‍ ഞാന്‍ അല്ലാതായി തീരും. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാവുന്നതുപോലെ 2 വര്‍ഷത്തെ പ്രണയത്തിനോടുവില്‍ 2020 ജൂണ്‍ 25 ഞാനും shiva s muraledharan നും വിവാഹം ചെയ്തു തുടര്‍ന്ന് അയാളുടെ വീട്ടില്‍( ആലപ്പുഴ )യില്‍ ആയിരുന്നു താമസം., ഒന്‍പത് മാസക്കാലം ഞാന്‍ അവിടെ താമസിച്ചു. അതിനിടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ കുറെ പഴി കേള്‍ക്കേണ്ടി വന്നു. ഒരു ട്രാന്‍സ് വുമണ്‍ ആയതിനാല്‍ സ്വര്‍ണ്ണം ഒന്നും സമ്പാദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല ??. തുടര്‍ന്ന് അയാളുടെ അമ്മ എന്റെ താലി മാല ഊരി വാങ്ങി. എല്ലാം സഹിച്ച് വീണ്ടും ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പല പല പ്രശ്‌നം പറഞ്ഞു പിരിയുന്നത്.

അവിടെയും ഇത് അവസാനിച്ചില്ല വീണ്ടും എന്റെ ലൈഫില്‍ വന്നു എന്നെ ചതിക്കുകയായിരുന്നു. ഞാന്‍ ഇല്ലെങ്കില്‍ മരിക്കും എന്ന് പറയുന്ന ആള്‍ മറ്റൊരു പെണ്ണുമായി റിലേഷന്‍ഷിപ്പ് ആവുകയും ചെയ്തു. എന്നിട്ടും അയാളുടെ ക്രൂരത തീര്‍ന്നില്ല ആദ്യ വെഡിങ് ആനിവേഴ്‌സറി എന്റെ കൂടെ ആഘോഷിച്ചിട്ടു. അടുത്ത വര്‍ഷത്തെ വെഡിങ് ആനിവേഴ്‌സറി അവളുടെ കൂടെ ആഘോഷിക്കാം എന്നു വാക്ക് കൊടുത്തത് വരെ ഞാനറിഞ്ഞു. പിന്നെ എന്നെ അപായപ്പെടുത്താനും കൊല്ലാനും അയാള്‍ ഒരു ഗുണ്ട ഓട് ഏര്‍പ്പാട് ചെയ്തു ഇതെല്ലാം തെളിവ് സഹിതം ഞാന്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതെവിടെ എഴുതി അറിയിക്കണം എന്റെ ജീവിതം അപകടത്തിലാണ് എല്ലാവരും മനസ്സിലാക്കണം. ഒരുപാട് ആഗ്രഹങ്ങലോടെയാണ് ഞാനൊരു ലൈഫ് ലേക്ക് പോയത് അവിടെയും ഞാന്‍ ചതിക്കപ്പെട്ടു.

നിങ്ങള്‍ക്ക് എങ്കിലും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഷെയര്‍ ചെയ്യുന്നത്. Reshmi rajen എന്ന പെണ്‍കുട്ടിക്ക് ഞാനും ശിവയും married ചെയ്ത കാര്യം അറിയാം അറിഞ്ഞു വെച്ചിട്ടും അവള്‍ എന്നെ ചതിച്ചു. കല്യാണം കഴിയാത്ത എത്ര ആള്‍ക്കാര്‍ ഉണ്ട് എന്നിട്ടും മറ്റൊരാളുടെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും മറ്റാരെ ലൈഫില്‍ ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ജീവനോടെ ഉണ്ടെങ്കില്‍ ഇനിയും കാണാം എല്ലാരെയും