ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് നിരോധനം പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ ആർ എസ് എസിനു കൂച്ചുവിലങ്ങിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്.ഇനി ക്ഷേത്ര പരിസരത്തോ ക്ഷേത്ര സ്ഥലങ്ങളിലോ ആർ എസ് എസ് ശാഖകൾ നടത്തുന്നതിനു നിരോധനം പ്രഖ്യാപിച്ചു.ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാനും നടപ്പാക്കാനും ആണിപ്പോൾ സർക്കാരിന്റെ നീക്കം. നേരത്തേതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആർഎസ്എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പാലിക്കപ്പെടാത്തതിനാൽ നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

ക്ഷേത്രങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആചാരവും ക്ഷേത്ര ചടങ്ങും അല്ല. ആർ എസ് എസ് നടത്തുന്നത് ആചാരങ്ങൾക്കും ചടങ്ങുകളുമായി ബന്ധപ്പെട്ടുമല്ല.നിർദ്ദേശം നടപ്പാക്കാത്ത കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ശബരിമലക്ക് ശേഷം ഹിന്ദു സംഘടനകളുമായി വീണ്ടും മറ്റൊരു കൊമ്പ് കോർക്കൽ കൂടി നടത്തുകയാണ്‌ പിണറായി സർക്കാർ. ദേവസ്വം വകുപ്പിനു കീഴിൽ നടക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ അനുമതിയോടെ ആകൂ. അതിനാൽ തന്നെ സർക്കാർ നിലപാടാണ്‌ വ്യക്തമാകുന്നത്. ആർ എസ് എസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ക്ഷേത്രങ്ങളിൽ സാധാരണ ഗതിയിൽ ഹൈന്ദവ സംഘടനകൾ പരിപാടികളും യോഗങ്ങളും ചേരാറുള്ളത് കാലങ്ങളായി നടന്നു വരുന്നതാണ്‌ കേരളത്തിൽ