Home Premium 20കോടിയുടെ വസ്തു മകൾ തട്ടിയെടുത്തു, തിരുവതാംകൂർ രാജ കുടുംബാംഗം പത്മജ തമ്പുരാട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, Travancore...

20കോടിയുടെ വസ്തു മകൾ തട്ടിയെടുത്തു, തിരുവതാംകൂർ രാജ കുടുംബാംഗം പത്മജ തമ്പുരാട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, Travancore Royal Family

തിരുവനന്തപുരം. തിരുവതാംകൂർ രാജകുടുംബാഗമായ പത്മജയുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം മകൾ ഉപേക്ഷിച്ചെന്ന് പരാതി. മകൾ പ്രീയ 20 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് പത്മജ ആരോപിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലത്താണ് പത്മജ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായും പത്മജ കർമ ന്യൂസിനോട് പറഞ്ഞു

ഭർത്താവ് 2003ൽ മരിക്കുന്നതിന് മുമ്പ് എഴുതി നൽകിയ സ്വത്തുക്കളാണ് മകൾ തട്ടിയെടുത്തത്. സ്വത്തുക്കൾ എഴുതി നൽകിയതിന് ശേഷം ഇതുവരെയും മകൾ തന്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന് പത്മജ പറയുന്നു. ആവശ്യസാധനങ്ങൾ മേടിക്കുവാൻ പുറത്ത് പോകുവാനോ ആശുപത്രിയിൽ പോകുവാനൊ കഴിയാത്ത അവസ്ഥയിലാണ് പത്മജ. നടക്കുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഇവർ പറയുന്നു.

പ്രദേശവാസികൾ വിവരങ്ങൾ തിരക്കിയപ്പോൾ പത്മജയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ടാണ് നോക്കാത്തതെന്നും അയൽവാസികളോട് മകൾ പറഞ്ഞുവെന്ന് പത്മജ പറയുന്നു. ഭർത്താവിന് ലഭിക്കുന്ന 1000 രൂപ പെൻക്ഷൻ മാത്രമാണ് വരുമാനം. മകൾ തന്നെ മനസികാരോഗ്യ കേന്ദ്രത്തിലാക്കുവാനും അനാഥലയത്തിലാക്കുവാനും ശ്രമിച്ചെന്നും സാമൂഹ്യ വിരുദ്ധർ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും പത്മജ പറഞ്ഞു.

പോലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കുന്നില്ല. മുഖ്യമന്ത്രിക്കടക്കം നീതിലഭിക്കുവാൻ പരാതി നൽകി കാത്തിരിക്കുകാണ് പത്മജ. മുമ്പ് കളക്ടറുടെ അടുത്ത് പരാതി നൽകിയതിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം മകൾ 7500 രൂപ തരുന്നുണ്ടെന്നും. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് മകൾ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പത്മജ കർമ ന്യൂസിനോട് പറഞ്ഞു