തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവാസിയുടെ പാസ്പോർട്ട് വലിച്ചുകീറി

സൗദി അറേബ്യയിലുള്ള ഭർത്താവിൻറെ അടുത്തേക്ക് പോകാൻ മക്കളുമായി എത്തിയ പ്രവാസി യുവതിയുടെ പാസ്പോർട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കീറിയതായി പരാതി..രാജ്യം സുരക്ഷാ വെല്ലുവിളി നേരിടുന്ന സമയമായതിനാൽ സുരക്ഷാക്രമീകരണങ്ങൾ കർക്കശമാക്കി എന്നുള്ളത് തീർച്ചയായും അംഗീകരിക്കാൻ കഴിയുന്നതാണ്.

എന്നാൽ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ മക്കളുമായി എത്തുന്ന സ്ത്രീകളായ പ്രവാസികളോട് പോലും അധികാരഗർവും അഹങ്കാരവും കാണിക്കുന്നത് തീർത്തും അന്യായമായി തന്നെ കരുതണം ..കഴിഞ്ഞ മാർച്ച് 23ന് മക്കളായ ഫാദിൽ ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂർ സ്വദേശി ഇർഷാദിൻറെ ഭാര്യ ഷനുജയാണ് ഇങ്ങനെയൊരു അപമര്യാദ നേരിട്ടത്..