ഒരു ക്ഷേത്രം തിരിച്ച് പിടിച്ചപ്പോൾ പോയത് നൂറിലധികം ക്ഷേത്രങ്ങളും 3 രാജ്യത്തേ ഹിന്ദുമതവും- അത്ര വിലകൊടുത്താണ്‌ ഈ ശിലാസ്ഥാപനം

പ്രകാശൻ പുതിയേരി KARMA WEB EXCLUSIVE 
അയോധ്യയിൽ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ മത സൗഹാർദ്ദത്തോടെ രാമക്ഷേത്രത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടപ്പോൾ ഈ സമാധാനത്തിനു വഴിതിരിവുണ്ടാക്കിയ കൊടുങ്കാറ്റുകൾ ഉണ്ട്. 1992 ഡിസംബർ 6നു ബാബറി മസ്ജിദ് തകർക്കുമ്പോൾ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഇന്ത്യാ വിരുദ്ധ നിലപാടുകൾ എന്നും പിന്തുടരുകയും ചെയ്യുന്ന പാക്കിസ്ഥാനിലും ബംഗ്ളാദേശിലും അഫ്ഗാനിസ്ഥാനിലും വൻ കലാപങ്ങൾ അരങ്ങേറി.

കേരളത്തിലും ഇന്ത്യയിലും തുടർച്ചയായി ഏറ്റവും അധികം ദിവസം ഹർത്താലും ബന്ദും നടന്ന കാലമായിരുന്നു 1092 ഡിസംബർ 6 മുതൽ ഉണ്ടായത്. കേരളത്തിൽ അന്ന് തുടർച്ചയായി 6 ദിവസം ബന്ദ് നടന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ഒക്കെയായി കൊലപ്പെട്ടവരുടെ എണ്ണം 2000 പേരാണ്‌. അധികവും ഹിന്ദുക്കൾ. പാക്കിസ്ഥാനിൽ തകർത്തത് 30 ക്ഷേത്രങ്ങൾ ആയിരുന്നു. ഇന്ത്യാ വിരുദ്ധ വികാരം അന്ന് പാക്കിസ്ഥാനിൽ ആഞ്ഞടിച്ച് ക്ഷേത്രങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ പള്ളികളും ആക്രമിക്കപ്പെട്ടു.

1992ൽ ലാഹോറിൽ തകർത്ത ക്ഷേത്ര മിനാരം താഴേക്ക് പതിക്കുന്നു

അനേകം ഹിന്ദുക്കളുടെ സ്ഥാപനങ്ങളും വീടും കൊള്ള ചെയ്തു. അനവധി പേർ വധിക്കപ്പെടുകയും അനവധി പേരേ മതം മാറ്റുകയും ചെയ്തു. അതിനു ശേഷം പാക്കിസ്ഥാനിൽ തകർന്ന ക്ഷേത്രങ്ങൾ ഒന്നും പുനർനിർമ്മിച്ചില്ല. കാരണം ക്ഷേത്രങ്ങളുടെ അവകാശികലും ഭക്തരുമായിരുന്ന ആളുകൾ എല്ലാം തന്നെ കലാപത്തിനു ശേഷം ഇല്ലാതാവുകയായിരുന്നു എന്നത് ചരിത്ര സത്യം തന്നെ. ബംഗ്ളാദേശിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 10 ഹിന്ദുക്കളേ കൊലപ്പെടുത്തിയതാണ്‌. എന്നാൽ 100 കണക്കിനു ഹിന്ദുക്കൾ ഇവിടെ നിന്നും കാണാതാവുകയും അപ്രത്യക്ഷരാവുകയും ചെയ്തു. ഹിന്ദു മതത്തിന്റെ അടിവേരുകൾ തന്നെ ബംഗ്ളാദേശ് അറുത്ത് മാറ്റാൻ ഈ അസവസം ഉപയോഗിക്കുകയായിരുന്നു. മി​ക്ക ക്ഷേത്രങ്ങളും തകർത്തു. പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ക്ഷേത്രങ്ങൾ തകർത്തത് തീവയ്ച്ചും ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തിയുമായിരുന്നു.

ക്ഷേത്രങ്ങളിലേ അമൂല്യ വസ്തുക്കൾ എല്ലാം കൊള്ളയടിച്ചു. ബംഗ്ലാദേശിലെ മുസ്ലീം ജനക്കൂട്ടം രാജ്യത്തുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങളും കടകളും വീടുകളും ആക്രമിച്ച് കത്തിച്ചു എന്നാണ്‌ ചിരിത്രത്തിൽ എഴുതപെടുത്തിയത് ഇപ്പോൾ നമുക്ക് വായിക്കാൻ ആവുക. രാജ്യ തലസ്ഥാനമായ ധാക്കയിലെ ബംഗബാന്ധു ദേശീയ സ്റ്റേഡിയത്തിൽ അയ്യായിരത്തോളം വരുന്ന സംഘം ആക്രമണം നടത്താൻ ശ്രമിച്ചപ്പോൾ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു. ഇവർ ഇന്ത്യൻ ക്രികറ്റ് ടീമിനേ ആക്രമിക്കാൻ ഇരുമ്പായുധവും വടികളുമായി സ്റ്റേഡിയത്തിൽ കടന്നതായും ചരിത്രം. 10 പേർ കൊലപ്പെട്ടതായാണ്‌ പറയുന്നത്. അന്നു തന്നെ ബംഗ്ളാദേശിൽ 11 ഹിന്ദു ക്ഷേത്രങ്ങളും നിരവധി വീടുകളും നശിച്ചു. ആ ദിവസം തന്നെ ബംഗ്ലാദേശിൽ 11 ഹിന്ദു ക്ഷേത്രങ്ങളും നിരവധി വീടുകളും നശിച്ചു. അക്രമത്തെത്തുടർന്ന് 1993 ൽ ദുർഗ പൂജയുടെ ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കാൻ ബംഗ്ലാദേശ് ഹിന്ദു സമൂഹത്തെ നിർബന്ധിതരാക്കി. നശിച്ച ക്ഷേത്രങ്ങൾ നന്നാക്കണമെന്നും അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടതും ഇന്നും പരിഗണിച്ചിട്ടില്ല. മാത്രമല്ല ആ രാജ്യത്ത് 1992 നു ശേഷം പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ഹിന്ദു ജന വിഭാഗം ഇല്ലാതാവുകയോ ക്രൂരമായ പീഢനങ്ങൾക്കും മതം മാറ്റത്തിനും ബലിയാടാവുകയോ ചെയ്തു ലാഹോറിൽ ദിവസങ്ങളായി ക്രഷ് ഇന്ത്യാ മാർച്ചുകൾ നടന്നു

അയോധ്യയിൽ ചരിത്ര സത്യങ്ങൾ പുനസ്ഥാപിക്കാനും തെറ്റുകൾ തിരുത്താനും അയി 3 രാജ്യങ്ങളിൽ ഹിന്ദുക്കൾ അനുഭവിച്ച കൊടിയ യാതനകളുടെ പൂർണ്ണ ചിത്രം ഇനിയും പുറത്ത് വന്നിട്ടില്ല. ബാബറി മസ്ജിദ് തകർത്തതിലൂടെ വലിയ നാശവും നഷ്ടവും ഉണ്ടായത് ഹിന്ദുക്കൾക്ക് തന്നെയാണ്‌. പാക്കിസ്ഥാൻ, ബംഗ്ഗാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേ ക്ഷേത്രങ്ങൾ എല്ലാം തന്നെയോ മിക്കതുമോ തുടച്ചു മാറ്റി. ഹിന്ദുമതക്കാരും ഈ രാജ്യങ്ങളിൽ ആ സംഭവത്തിനു ശേഷം ഇല്ലാതാവുകയായിരുന്നു. എന്നിട്ടും ലോകമാകെ ചർച്ച ചെയ്തത് ബാബറി മസ്ജിദ് തകർത്തതായിരുന്നു. സുപ്രീം കോടതി വിധി വരുന്നത് വരെയും ആ വികാരം തകർക്കൽ ചരിത്രമായി ലോകം ആകെ പ്രചരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു പള്ളി തകർന്നപ്പോൾ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും , അഫ്ഗാനിസ്ഥാനിലും തീവയ്ച്ചും ബുൾഡോസർ കൊണ്ട് ഇടിച്ചും പൂർണ്ണമായി തകർത്തത് നൂറു കണക്കിനു ക്ഷേത്രങ്ങൾ ആയിരുന്നു. അയോധ്യയിലേ രാമക്ഷേത്റ്റ്രത്തിനായി 3 മുസ്ളീം രാജ്യങ്ങളിലേ ക്ഷേത്രങ്ങളേയും ഹിന്ദുക്കളേയുമാണ്‌ ബലി നല്കേണ്ടി വന്നത്.

ഒരു രാമക്ഷേത്രത്തിനായി 3 രാജ്യങ്ങളിലേ മുഴുവൻ ക്ഷേത്രങ്ങളുമാണ്‌ ഹിന്ദു മതത്തിനു നഷ്ടമായത്. 3 രാജ്യങ്ങളിലേ ആ മത വിശ്വാസികളാണ്‌ എന്നേക്കുമായി ഇല്ലാതായത്. അത്ര പ്രാധാന്യം ഇന്ന് പ്രധാനമന്ത്രി അയോധ്യയിൽ ഇട്ട ആധാര ശിലയുടെ വെള്ളി ലോകത്തിൽ തീർത്ത് ഇഷ്ടികയ്ക്ക് ഉണ്ട്. ഇത് വെറും ഒരു ക്ഷേത്രം ആയിരിക്കില്ല. 500 കൊല്ല ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയ പടവെട്ടലിന്റെയും ഇല്ലാതാവലിന്റെയും കൂടി ചരിത്രമാണ്‌ ഈ രാമന്റെ സ്മാരകം. അതിനായി വയ്ക്കുന്ന ഓരോ ഇഷ്ടികയും 3 രാജ്യങ്ങളിൽ ബലിയാടായ അനേകായിരം ഹിന്ദുക്കളുടെ ഓർമ്മകളും സ്മാരകവുമാണ്‌. ശ്രീരാമ ക്ഷേത്രം 3 രാജ്യങ്ങളിൽ 1992 തകർത്ത 100ലക്ധികം ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്മാരകം കൂടിയാകും. 500 കൊല്ലത്തേ മനുഷ്യന്റെ വർഗീയതയുടേയും മത സ്ഥാപനത്തിന്റെയും കൂടി ചരിത്രം അയോധ്യയിൽ ഉയരുന്ന ക്ഷേത്രത്തിൽ ഉണ്ടാകും. ശരിയായ ഒരു ഹൈന്ദവ സംസ്കാരത്തിലേക്ക് ആ ക്ഷേത്രം ഉയർന്നാൽ അത് മനുഷ്യ വശത്തിനായിരിക്കും. ഓർക്കുക..മറ്റ് മതങ്ങളേ പോലെ ഹിന്ദുത്വം ഒരു മതമല്ല. ഒരു സംസ്കാരവും, ഭാരത പാരമ്പര്യവും ആണ്‌. എല്ലാ മതങ്ങൾക്കും അതിൽ പങ്കാളിയാകാം. ഹിന്ദു മതം എന്ന ഒരു സ്ഥാപനം ഇല്ല. അത്ര വിശാലമാണ്‌ ഹിന്ദുത്വം. നിരീശ്വര വാദികൾക്ക് പോലും അവരുടെ ആശയങ്ങൾ കണ്ടെത്താവുന്ന ഭഗവദ് ഗീതയും അതിനു തെളിവാണ്‌

ഒരു ചരിത്രം തിരുത്തിയപ്പോൾ തകർന്നത് അനേകം ആരാധാനാലയങ്ങൾ, തുടഹ്ചു നീക്കപ്പെട്ടത് ഒരു മത വിഭാഗം..എന്തുകൊണ്ടാണ്‌ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യൻ പൗരത്വം നല്കുവാൻ തീരുമാനിച്ചത് എന്ന് ഇതിൽ നിന്നെല്ലാം ഏറെ കുറെ വ്യക്തമാണ്‌. അയോധ്യ സംഭവത്തിനു ശേഷം സ്വത്തും, ബിസിനസും, വീടും എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും 1992ൽ ഉടുതുണി മാത്രമായി വന്ന അനേകം ജനങ്ങൾ ഉണ്ട്. അവരുടെ തലമുറയും ഇപ്പോൾ ഇന്ത്യയിൽ ഉണ്ട്. ഇനി ഒരു മടങ്ങി പോക്ക് ഇവർക്ക് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലേക്ക് ആവില്ല. കാരണം അത് മരണത്തിലേക്കുള്ള മടക്ക യാത്രയായിരിക്കും

പ്രധാനമന്ത്രി അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിനു ശില പാകിയപ്പോൾ ഭാരതത്തിന്റെ സനാതന ധർമ്മത്തിലേക്കും നീതീപൂർവമായ മടങ്ങി പോക്കാകണം. എല്ലാ മതങ്ങളേയും ഇഷ്ടപെടുകയും അഭയം നല്കുകയും ചെയ്യുന്ന ഭാരത സംസ്കാരം തന്നെയാകണം ഇനിയും വേണ്ടത്. അഭയം നല്കിയ അഥിതികൾ ഇന്ത്യയേ കൊള്ളയടിച്ച ചരിത്രം വരെ ഉണ്ട്. എന്തായാലും ഇപ്പോൾ കാലം മാറി. ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കുന്നു. ലോകമാകെ അമേരിക്ക പോലും തൊടാൻ മടിച്ച് ചൈനയെ ഇന്ത്യ നേരിട്ടത് ബുള്ളറ്റും ബോംബും കൊണ്ടല്ല. അവരുടെ കഴുത്ത് ഉടിക്കുകയായിരുന്നു. ഒരു തുമ്പിയേ നൂലിൽ കെട്ടിവലിക്കുന്ന ലാഘവത്തിൽ ചൈനയുടെ സാമ്പത്തിക നട്ടെല്ല് ഭാരതം തകർത്തു. ഇപ്പോൾ ഭാരതം പകർന്ന് നല്കിയ ആ ശക്തി ലോകമാകെ ഏറ്റെടുത്ത് ചൈനക്കെതിരെ ഉപരോധങ്ങൾ വരുന്നു. അയോധ്യയിൽ ശ്രീരാമന്റെ വില്ലുകൾ ഉയരുമ്പോൾ അത് ഭാരതത്തിനും ഇവിടെ കഴിയുന്ന ചെറു ജീവികൾക്ക് വരെ സംരക്ഷണം തീർക്കാൻ ആകട്ടേ