മമ്മൂട്ടിയുടെ വീടെന്ന പേരിൽ പ്രചരിക്കുന്ന വീടിന്റെ സത്യാവസ്ഥ ഇങ്ങനെ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത് എന്ന പേരില്‍ സോഷ്യല്‍മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ വീഡിയോ വ്യാജം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വീഡിയോയിലുള്ള വീട് മമ്മൂട്ടിയുടേത് അല്ലെന്നാണ് വിവരം. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വീടിന്റെ ഇന്റീരിയര്‍ അടക്കം കാണിക്കുന്നുമുണ്ട്. എറണാകുളത്തെ ഇളംകുളത്താണ് ഈ വീട്. നേരത്തെ പനമ്പള്ളി നഗറിലെ വീട്ടിലായിരുന്നു മെഗാസ്റ്റാറും കുടുംബവും തമാസിച്ചിരുന്നത്. അവിടെ നിന്നും പുതിയ വീട്ടിലേക്ക് തമാസമം മാറിയെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

ഓപ്പണ്‍ കിച്ചണും സ്വിമ്മിങ് പൂളും ഇന്റീരിയര്‍ പ്ലേ ഏരിയയുമടക്കം സജ്ജീകരിച്ചിട്ടുള്ള വീടിന്റെ വിഡിയോയാണ് ഇത്. എന്നാല്‍ ഈ വിഡിയോയിലുള്ളത് മമ്മൂട്ടിയുടെ പുതിയ വീടല്ലെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും വാഹനങ്ങളോടുള്ള കമ്പം മുന്‍നിര്‍ത്തി അതിനുള്ള സൗകര്യം ഈ വീടിന് ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രം ശ്രദ്ധേയമായിരുന്നു.

വീടിന്റെ പുറത്ത് നിന്നും ഉള്ളിലെ മുറികളും മറ്റ് സൗകര്യങ്ങളെല്ലാം കാണിക്കുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നിത്. ‘മെഗാസ്റ്റാര്‍ ന്യൂഹോം’ എന്ന പേരില്‍ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അത് നടന്റെ പുതിയ വീടിന്റെ ചിത്രമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.