ക്ഷേത്രങ്ങളിൽ നിന്ന് RSS നെ അകറ്റാൻ നോക്കുന്നത് ജിഹാദികളെ സുഖിപ്പിക്കാൻ – ശശികല ടീച്ചർ

ക്ഷേത്രങ്ങളിൽ നിന്ന് RSS നെ അകറ്റുന്നത് ജിഹാദികളെ സുഖിപ്പിക്കാനാണെന്ന് ശശികല ടീച്ചർ. ക്ഷേത്രാങ്കണങ്ങളിൽ RSS നെ നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പൂട്ടിക്കണമെന്നു ശശികല ടീച്ചർ കർമ്മന്യൂസിനോട് പറഞ്ഞു. ശാഖ ക്ഷേത്ര മുറ്റത്ത് നടത്തുന്നത് കർശനമായി നിരോധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അത്തരം ഒരു ഉത്തരവ് ഇറക്കിയിട്ടു ഇതുവരെ അത് നടപ്പിലാക്കാൻ കഴിയാതെ വന്നത് എന്ത് കൊണ്ടാണെന്നു ആദ്യം ചിന്തിക്കാൻ ശശികല ടീച്ചർ ആവശ്യപ്പെട്ടു.RSS ശാഖ ഇല്ലാതാക്കാൻ ആരെകൊണ്ടും കഴിയില്ല. ഹിന്ദു വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റാനുള്ള അജണ്ടയുടെ ഭാഗമാണിത്. ക്ഷേത്രങ്ങളുടെ കാവൽക്കാരാണ് RSS. കാവൽക്കാരെ മാറ്റി ക്ഷേത്രങ്ങൾ കൈയ്യടക്കാനുള്ള കമ്മ്യൂണിസ്റ് സർക്കാരുകളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് തന്നെ പറയാം.

എന്തൊക്കെ ചെയ്താലും RSS നെ തകർക്കുക എന്ന ലക്‌ഷ്യം നടക്കാൻ പോകുന്നില്ല. ക്ഷേത്രങ്ങൾക്കെതിരെ, ക്ഷേത്ര സ്വത്തുക്കൾ കൈയ്യടക്കി കാലാകാലങ്ങളായി കമ്മ്യൂണിസ്റ് സർക്കാരുകൾ നടത്തുന്ന ഹിന്ദു വിരുദ്ധ നടപടികൾ ഇനി വിജയം കാണില്ല -ശശികല ടീച്ചർ പറഞ്ഞു. സമ്പൂർണ വീഡിയോ കാണുക