ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം, പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശ്ശൂർ: വെളപ്പായയിൽ ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി രജനികാന്തയെ സ്ഥലത്തെത്തിക്കുമെന്നറിഞ്ഞ് നിരവധിപേർ ഉച്ചവരെ കാത്തുനിന്നെങ്കിലും പോലീസ് വിദഗ്ധമായി ഉച്ചതിരിഞ്ഞ് നാലുമണിക്ക് ശേഷമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

റെയിൽവെ പോലീസിൻ്റെയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിലാണ് ടി.ടി.ഇ. വീണ് മരിച്ച സ്ഥലത്ത് പരിശോധന നടത്തിയത്. മരിച്ച ടി.ടി.ഇയുടെ തലമുടി ശേഖരിച്ചു. റെയിൽവെ ഇൻസ്പെക്ടർ പി.വി രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോസ്റ്റ്മോർട്ടത്തിനു ശേഷം ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ സംഘവും റെയിൽവെ ട്രാക്കിലെത്തി പരിശോധന നടത്തി.

പ്രതിയെ സ്ഥലത്തെത്തിക്കുമെന്നറിഞ്ഞ് നിരവധിപേർ ഉച്ചവരെ കാത്തുനിന്നെങ്കിലും പോലീസ് വിദഗ്ധമായി ഉച്ചതിരിഞ്ഞ് നാലുമണിക്ക് ശേഷമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.