തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തൃശൂർ: ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളി . എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്താണ് തീവണ്ടിയിൽ നിന്ന് ടിക്കറ്റ് എക്സാമിനർ വിനോദിനെ തള്ളിയിട്ട് കൊല്ലപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. എസ് 11 കോച്ചിൽ നിന്നാണ്പ്രതിയെ പിടികൂടിയത്.

തള്ളിയിട്ട ശേഷം ട്രാക്കിൽ വീണ് കിടന്നപ്പോൾ മറ്റൊരു ട്രെയിൻ വിനോദിന്റെ മേൽ കയറിയതായും സംശയമുണ്ട്. അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി