വൻ ദുരൂഹതകൾ, ആദം അലി പബ്ജിക്കടിമ, വില കൂടിയ ഫോണുകൾ തല്ലിപ്പൊട്ടിക്കും, പണത്തിനും കവർച്ചക്കും അല്ല കൊലപാതകം, പിന്നെ എന്തിന്?

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ അതിഥി തൊഴിലാളി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പണത്തി​നും കവർച്ചക്കും അല്ല കൊലപാതകമെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും നിഷ്ടൂരമായി വീട്ടമ്മെയെ കൊലപ്പെടുത്തിയത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാലൽ,വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രതി കവർന്നെന്ന് സംശയിച്ചിരുന്ന അറുപതിനായിരം രൂപ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മേശയിൽ നിന്ന് പണം കണ്ടെത്തിയത്. ഇതോടെ, പണം വീട്ടിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന ചോദ്യം ഉയരുന്നുണ്ട്. വീടിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന.

എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുകയാണ്. ആദം അലിയെക്കുറിച്ച് കൂടെ താമസിക്കുന്നവർ‌ക്കു പോലും നല്ല അഭിപ്രായമില്ല. ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികൾക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. താൻ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നിൽക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.

അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാൾ ഒരിക്കലും സ്ഥിരമായി ഒരു നമ്പർ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയിൽ തോറ്റതിന്റെ പേരിൽ അടുത്തിടെ ഫോൺ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്.

കൊലയാളി ആദം അലി വളരെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. മനോരമയേ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യുകയോ അല്ലെങ്കിൽ രക്ഷപെടാനോ ആയിരിക്കാം കിണറ്റിൽ ജഢം എടുത്തിട്ടത് എന്ന് സംശയിക്കുന്നു. ആദം അലി കൊല നടത്തിയ ശേഷം ഒളിവിൽ പോയി. ഇയാൾ ബംഗാളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. ഇയാളുടെ ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ കാണുന്ന ചിത്രത്തിലെ സാമ്യമുള്ളവരെ കണ്ടാൽ അറിയിക്കാൻ പോലീസിന്റെ അറിയിപ്പും ഉണ്ട്. ബംഗാളിലേക്ക് പ്രതി മുങ്ങിയാൽ പിന്നെ അതിർത്തി കടന്ന ബംഗ്ളാദേശിലേക്ക് കടക്കാൻ സാധ്യത ഏറെയാണ്‌ എന്നും കരുതുനു. ഇതു തന്നെയാണ്‌ അന്യ സംസ്ഥാന തൊഴിലാളികൾ നടത്തുന്ന പല കുറ്റകൃത്യങ്ങളും തെളിയാതെ പോകുന്നത്. പ്രതിയേ പിടിക്കാൻ വലിയ പ്രയാസമായിരിക്കും.

ഇപ്പോൾ കൊല ചെയ്യപ്പെട്ട മനോരമയുടെ വീടിനടുത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. ഇപ്പോൾ ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വീട്ടിൽ മനോരമയേ കാണാതെ വന്നപ്പോൾ ഇവരുടെ വീടിന് തൊട്ടുപിറകിലുള്ള ആൾതാമസില്ലാത്ത വീട്ടിലെ കിണറിന് മുകളിൽ ഉണ്ടായിരുന്ന ഇരുമ്പ് ഗ്രിൽ മാറ്റിയ നിലയിൽ കണ്ടെത്തിയത് സംശയം ഉണർത്തിയിരുന്നു. തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴായിരുന്നു കൊലപ്പെടുത്തി മനോരമയേ ഇവിടെ ഇട്ടത് കണ്ടെത്തുന്നത്.ആദം അലിക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു.

തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. ദമ്പതിമാർ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി കൊലപാതകത്തിനുള്ള പ്ലാൻ ആദം അലി നേരത്തെ തയാറാക്കിയതായി പൊലീസ് സംശയിക്കുന്നു.