തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡയാലിസിസ് യൂണിറ്റിൽ രോഗികൾ സുരക്ഷിതരല്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡയാലിസിസ് യൂണിറ്റിൽ എത്തുന്ന രോഗികൾ ഒരിക്കലും സുരക്ഷിതരല്ല. കാരണം മൂന്നാം തവണയാണ് ഡയാലിസിസ് സെന്ററുകളിൽ പ്രവേശിച്ച രോഗികളിൽ അണുബാധ സ്ഥിരീകരിച്ചത്. മുപ്പതുമുതൽ നാൽപ്പത് ഡയാലിസിസ് ആണ് ഒരു ദിവസം നടക്കുന്നത്. ആറുരോഗികള്‍ക്ക് ആണ് അണുബാധ സ്ഥിരീകരിച്ചിത് . ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് കണ്ടെത്തിയത്. മണ്ണ്, വെള്ളം എന്നിവയില്‍ കൂടിയാണ് പ്രധാനമായും ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ പകരുന്നത്. ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് രോഗികളിൽ ഈ ബാക്ടീരിയ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതര രോഗാവസ്ഥയിലുള്ള രോഗികളിൽ ഈ ബാക്ടീരിയ പ്രവേശിച്ചാൽ മരണം സംഭവിക്കാം.