ഇരട്ടകളെകെട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

ഒരു യുവാവിനെ ഇരട്ട സഹോദരിമാർക്കും യുവാവിനുമെതിരെ കേസ് . വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ വച്ചാണ് ഇരട്ടകൾ ഒരേ പുരുഷനെ വിവാഹം കഴിച്ചത്. ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുൽ എന്ന യുവാവിനെ വിവാഹം കഴിച്ചത്. മൽഷിറാസ് താലൂക്കിൽ നിന്നുമുള്ള അതുൽ എന്ന വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ അച്ഛൻ മരിച്ചത്. അതേ തുടർന്ന് യുവതികൾ അമ്മയ്ക്കൊപ്പമായിരുന്നു താമസം.

വിവാഹ വാർത്ത വൈറലായതിനെ തുടർന്ന് വരനെതിരെ ചിലർ പരാതി ഫയൽ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്‌ലുജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ അതുലിനെ ആണ് ഐടി എൻജിനീയർമാരായ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതൽ ഒരുമിച്ചുവളർന്ന ഇരുവർക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ഈ വിവാഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻതോതിലുള്ള വിമർശനമാണ് ഉയരുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവാഹം നിയമപരമാണോയെന്നാണ് പലരും സംശയിക്കുന്നത്.