സിനിമ നിര്‍മിക്കാന്‍ ആട് മോഷണം, രണ്ട് യുവനടന്മാര്‍ അറസ്റ്റില്‍

മക്കളെ നായകന്മാരാക്കി അച്ഛന്‍ സിനിമ നിര്‍മിച്ചു. ഒടുവവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി. ഇതോടെ പണം കണ്ടെത്താനായി മക്കള്‍ സ്വീകരിച്ച വഴിയാണ് ഏവരെയും അതിശയിപ്പിച്ചത്.പണം കെണ്ടെത്താന്‍ വേണ്ടി ആടിനെ മോഷ്ടിക്കുന്നത് പതിവാക്കുകയാണ് മക്കള്‍ ചെയ്തത്. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം ഉണ്ടായത്. സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍, ലെനിന്‍ കുമാര്‍ എന്നിവരാണ് മാധവരാം പോലീസിന്റെ പിടിയില്‍ ആയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവായി ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

നീ താന്‍ രാജ എന്ന പേരില്‍ ഇവരുടം അച്ഛന്‍ വിജയ ശങ്കര്‍ ഒരു ചിത്രം നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് സിനിമ ചിത്രീകരണം പാതിവഴിയില്‍ മുടങ്ങി. തുടര്‍ന്ന് സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പിതാവിനെ സഹായിക്കാനായി സഹോദരങ്ങള്‍ ആട് മോഷണം തൊഴിലാക്കി മാറ്റുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍ നിനന്ും ഒന്നോ രണ്ടോ എണ്ണത്തിനെ കൈക്കലാക്കി വാഹനത്തില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് മാധവറാമില്‍ വെച്ച് പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് ഇവരുടെ പദ്ധതി പൊളിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് ഉടമ ശ്രദ്ധിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ പിടിയിലാവുകയും ചെയ്തു.