വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ

മാനന്തവാടി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. മാനന്തവാടി എരുമത്തെരുവ് ഗോരിമൂല, കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് (37), കോട്ടയം, രാമപുരം സ്വദേശിയും വർഷങ്ങളായി ഗോരിമൂലയിൽ താമസക്കാരനുമായ രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മേയ് മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി സ്റ്റേഷൻ പരിധിയിലെ 48കാരിയായ വീട്ടമ്മയെ വീട്ടിൽ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി.

മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നിർദേശപ്രകാരം സി.ഐ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐമാരായ കെ. മോഹൻദാസ്, ടി.കെ. മനോജൻ, സി.പി.ഒമാരായ വി.കെ. രഞ്ജിത്ത്, സാഗർ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.