ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു . ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ബെംഗളൂരു- മൈസൂരു ദേശീയപാതയിൽ നടന്ന അപകടത്തിൽ ആയിരുന്നു അപകടം. മലപ്പുറം നിലമ്പൂർ സ്വദേശിയായ നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരണപ്പെട്ടത്.

മൈസുരു ഫിഷ്‌ലാന്റിന് സമീപത്ത് വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിയിൽ ഇടിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മൈസുരു കാവേരി കോളേജിൽ മൂന്നാം വർഷ ഫിസിയോതൊറാപ്പി വിദ്യാർഥികളാണ് മരണപ്പെട്ട വിദ്യാർഥികൾ.

അതേസമയം, വടകരയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ആയഞ്ചേരി തറോപൊയിലില്‍ പുറത്തുട്ടയില്‍ നാണു(65) ആണ് മരണപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നാണുവിന്റെ അയല്‍വാസി കല്ലെറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് നാണുവിന്‌ മർദ്ദനം ഏൽക്കുന്നത്. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നാണുവിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.