മലപ്പുറത്ത് സഹപ്രവർത്തകയെ മദ്യം കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ സഹപ്രവർത്തകയെ മദ്യം കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെ പ്രതി ജോണിന്റെ വീട്ടിലേക്ക് യുവതിയെ വിരുന്നിന് ക്ഷണിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കിക്കിടത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. അതേ സമയം രണ്ടാം പ്രതിയായ മുഹമ്മദ് നസീഫ് ജോണിന് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.