കുനോയില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു

ഭോപാല്‍. രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചത്തു. നമീബിയയില്‍ നിന്നും പ്രോജക്ട് ചീറ്റയുടെ ഭാഗമായി എത്തിച്ച ചീറ്റയുടെ കുട്ടികളാണ് ചത്തത്. രണ്ട് മാസം പ്രായമായിട്ടുള്ള കുഞ്ഞുങ്ങളാണ് ചത്തത്. ദേശീയോദ്യാനത്തില്‍ 46 മുതല്‍ 47 ഡിഗ്രിവരെയാണ് ചൂട്.

ചീറ്റ ജ്വാല പ്രസവിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം രണ്ട് ദിവസത്തിനിടെ ചത്തിരുന്നു. ചൂട് കൂടിയതാണ് ചീറ്റകുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുവാന്‍ കാരണം. കുഞ്ഞുങ്ങളെ നിര്‍ജ്ജലീകരണം നടന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാലാമത്തെ ചീറ്റകുഞ്ഞ് വെറ്റനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ നിരീക്ഷിക്കുവനായി നമീബിയയിലെയും ദക്ഷിണാഫ്രിക്കയിലെയും വിദഗ്ധരുമായി ചര്‍ച്ച ചെയ്തുവരുകയാണ്.