ക്രൂരത തുടർന്ന് ഉത്തരകൊറിയൻ ഭരണകൂടം ; ദക്ഷിണ കൊറിയൻ സിനിമ കണ്ട രണ്ടു കുട്ടികളെ വെടിവച്ചുകൊന്നു

കൊടും ക്രൂരതകൾ തുടർന്ന് ഉത്തരകൊറിയൻ ഭരണകൂടം. ദക്ഷിണ കൊറിയൻ സിനിമ കണ്ട രണ്ടു കുട്ടികളെ വെടിവച്ചു കൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 16 , 17 വയസ്സുമാത്രമുള്ള രണ്ടുപേരെയാണ് ഭരണകൂടം വെടിവെച്ചു കൊന്നത് . കൊറിയൻ സിനിമകൾ കാണുന്നതും വിൽക്കുന്നതും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് , ആ കുറ്റം ആരോപിച്ചാണ് വധിച്ചത് .

ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്. ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. 2020ലാണ് ദക്ഷിണകൊറിയൻ സിനിമകൾക്കും ടിവി ഷോകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ഷോകളുടെയും സംഗീതത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണമാണ് നിരോധനം.

ഉത്തര കൊറിയയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചൈനയ്ക്ക് സമാനമായ ഒരു അവസ്ഥ തന്നെയാണ് ഉത്തരകൊറിയയിലും.