വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

തൃശൂര്‍. വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുവാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങലൂര്‍ സ്വദേശിയായ അക്ഷയ്, സാന്റോ എന്നിവരാണ് മുങ്ങിമരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപടകം സംഭവിച്ചത്. കുളിക്കുവനായി മൂന്ന് പേരാണ് എത്തിയത്. ഇതില്‍ ഒരാള്‍ ഫോട്ടോയെടുക്കുന്നതിനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയിരുന്നില്ല.

വെള്ളച്ചാട്ടത്തില്‍ പാറയിടുക്കുകള്‍ കൂടുതലായതിനാല്‍ ഇരുവരും മുങ്ങിത്താഴ്ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

വെള്ളത്തില്‍ നിന്നും ഇരുവരെയും പുറത്തെടുക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വെള്ളച്ചാട്ടത്തില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങള്‍ കുറഞ്ഞിരുന്നു.