മലപ്പുറത്ത് ട്രക്കിങ്ങിന് പോയ രണ്ട് യുവാക്കള്‍ മലയില്‍ കുടുങ്ങി

മലപ്പുറം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകുള്‍വശത്ത് കരുവാരക്കുണ്ടില്‍ രണ്ട് പേര്‍ കുടുങ്ങിയതായി സംശയം. മലകാണാന്‍ എത്തിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് ഇറങ്ങുവാന്‍ സാധിച്ചില്ല. ഇവരെ രക്ഷപ്പെടുത്തുവാന്‍ അഗ്നി ശമന സേനയും പോലീസും ശ്രമിക്കുകയാണ്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം.

അഞ്ജല്‍, യാസീം എന്നി യുവാക്കളാണ് കുടുങ്ങിയത്. മലകയറാന്‍ പോയ മൂന്ന് പേരും 20 വയസ്സ് പ്രയമുള്ളവരാണ്. ഇവര്‍ക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെക്കുറിച്ച് രക്ഷപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് വിവരം. തിരച്ചില്‍ സംഘം മലകയറുകയാണ്.