ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ഇന്ന് ഭുമിയിലെത്തും

എട്ടുദിവസത്തെ ചരിത്രപരമായ ദൗത്യം അവസാനിച്ച് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ഇന്ന് ഭൂമിയിലെത്തും. ബഹിരാകാശ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സേലം അല്‍ മെറി ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇത് ചരിത്ര നേട്ടം. പരീക്ഷണങ്ങളും പ്രയത്നങ്ങളും നിറഞ്ഞ 8 ദിവസമായിരുന്നു ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്ത് കഴിഞ്ഞത്. ബഹിരാകാശത്തുനിന്നും മക്കയുടെയും യു.എ.ഇയുടെയും തല്‍സമയവീഡിയോ ദൃശ്യങ്ങളും ഹസ്സ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.നമ്മുടെ ഹൃദയത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്കായി അഭിമുഖീകരിക്കുന്ന സ്ഥലം എന്ന അടിക്കുറിപ്പോടുകൂടിയാണ് ഹസ്സ യു.എ.ഇയുടെ ചിത്രം പോസ്റ്റ് ചെയ്തത്.