Home crime ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് ഇ ഡി കണ്ടെകെട്ടി

ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് ഇ ഡി കണ്ടെകെട്ടി

തമിഴുനാട്ടിൽ ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 34.7 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടി. തമിഴുനാടും ചെങ്കോലും, അധീനങ്ങളുടെ പാർലിമെന്റ് ഉല്ഘാടന വരവും എല്ലാം ആയി ദേശീയ ശ്രദ്ധയിൽ നില്ക്കവേയാണ്‌ ഉദയ നിധി സ്റ്റാലിനെ ഇ.ഡി പിടികൂടുന്നത്.തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും തമിഴുനാട് യുവജന മന്ത്രിയുമാണ്‌ ഉദയ നിധി സ്റ്റാലിൻ.ഉദയനിധി സ്റ്റാലിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമായ 34.7 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസികളിൽ നിന്നുള്ള അടുത്ത പ്രഹരവും എം കെ സ്റ്റാലിനു കിട്ടി.മെയ് 25 ന് 36.3 കോടി രൂപ വിലമതിക്കുന്ന വിവിധ സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയിരുന്നു.

കല്ലൽ ഗ്രൂപ്പിന്റെയും മറ്റും കേസിൽ ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ തമിഴ്‌നാട്ടിലുടനീളം വിവിധ സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടുകയും ചെയ്തു.ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈയിലെ സെൻട്രൽ ക്രൈംബ്രാഞ്ച്-ഈ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്,

യുകെ ആസ്ഥാനമായുള്ള ലൈക്ക ഗ്രൂപ്പിനെ കല്ലൽ ഗ്രൂപ്പും അതിന്റെ ഡയറക്ടർമാരും സ്ഥാപകരുമായ ശരവണൻ പളനിയപ്പൻ, വിജയകുമാരൻ, അരവിന്ത് രാജ്, വിജയ് അനന്ത് എന്നിവർ ചേർന്ന് 114.37 കോടി രൂപ വഞ്ചിച്ചു എന്നാണ്‌ കേസ്.കൂടാതെ മറ്റ് നിക്ഷേപങ്ങളും വായ്പകളും ലൈക്ക ഗ്രൂപ്പ് നടത്തിയതിനാൽ യഥാർത്ഥത്തിൽ 300 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.തട്ടിപ്പിൽ നിന്നും കോടികൾ  ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ കമ്മീഷൻ ആയി കിട്ടുകയായിരുന്നു.