കേന്ദ്രത്തിനെതിരേ മീറ്റീങ്ങ്,പിണറായി വിളിച്ച യോഗത്തിൽ യു.ഡി.എഫും പങ്കെടുക്കും

കേന്ദ്ര സർക്കാരിനെതിരായി ജനവികാരം ഉയർത്താനും കേരളത്തേ അവഗണിക്കുന്നതിനെതിരേയും പിണറായി വിജയൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ യു ഡി എഫ് പങ്കെടുക്കും.കടമെടുപ്പുപരിധി വെട്ടിക്കുറച്ചതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെ കേന്ദ്ര അവഗണന ചർച്ചചെയ്യാൻ പ്രതിപക്ഷത്തെ കൂടി ക്ഷണിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് കേന്ദ്രത്തിനെതിരേ പോർമുഖം തുറക്കുന്നത്. എന്നാൽ പിണറായി സർക്കാർ പ്രതിപക്ഷവുമായി നയതന്ത്രപരമായ ഒരു ബന്ധം സ്ഥാപിക്കുകയാണ്‌. യു ഡി എഫുമായുള്ള രൂക്ഷമായ ഭിന്നത കുറച്ചാൽ ജനരോക്ഷത്തിനു ശമനം ഉണ്ടാകും എന്ന് മുഖ്യമന്ത്രി കണക്കുകൂട്ടുന്നു.

കടമെടുപ്പുപരിധി വെട്ടിക്കുറച്ച് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകളാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെ താളംതെറ്റിയ സാഹചര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടലാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

തെരുവിൽ കലഹം ഉള്ളിൽ സഹകരണം

പിണറായി സർക്കാരുമായി തെരുവിൽ യൂത്ത് കോൺഗ്രസ് കലഹത്തിലാണ്‌. രൂക്ഷമായതും ഭീകരമായതുമായ മർദ്ദനങ്ങളും ജയിലും കേസുകളും പെട്ട് യൂത്ത് കോൺഗ്രസ് ആകെ പ്രയാസത്തിലാണ്‌. ഇതേ സമയം യു ഡി എഫ്, യൂത്ത് ലീഗ്, കോൺഗ്രസും ലീഗും ഒന്നും സമരമുഖത്തേക്ക് യൂത്ത് കോൺഗ്രസിന്റെ അതേ ആവശത്തിൽ വരുന്നില്ല. സമീപ ദിവസങ്ങളിലേ സമരങ്ങളും യൂത്ത് കോൺഗ്രസ് ഒറ്റക്ക് ആയിരുന്നു. കെ പി സി സിയുടെ നേതൃത്വത്തിലുള്ള പാർട്ടിയും മറ്റും സജീവമായില്ല.

ഇതിനിടെയാണ്‌ സർക്കാരുമായുള്ള സഹകരണവും നീക്കുപോക്കുകളും. സി പി എമ്മുമായുള്ള ഏതൊരു ഒന്നിച്ചിരിക്കലും യു ഡി എഫിനു ക്ഷതം ഉണ്ടാക്കും എന്ന വൻ മുന്നറിയിപ്പാണ്‌ രമേശ് ചെന്നിത്തല നല്കുന്നത്. പിണറായി വിജയൻ വയ്ക്കുന്ന ട്രാപ്പിൽ പെടരുത് എന്ന നിലപാടും അദ്ദേഹത്തിനുണ്ട്.കേന്ദ്രത്തിനെതിരേ നീങ്ങണം എങ്കിൽ കേരളത്തിലെ യു.ഡി.എഫിനു ഒറ്റക്ക് തന്നെ അത് ചെയ്യാനുള്ള ശക്തിയും ഉണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു.പിണറായി കുഴിക്കുന്ന കുഴികളിൽ ചാടരുത് എന്നാണ്‌ പൊതുവിൽ ഉയരുന്ന വികാരവും

സ്കൂൾ യുവജനോൽസവം സർക്കാരിനെ വാനോളം അഭിനന്ദിച്ച് വി.ഡി സതീശൻ

സാധാരണ സ്കൂൾ യുവജനോൽസവം സമാപന ഉല്ഘാടനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ആണ്‌. എന്നാൽ ഇക്കുറി അത് സർക്കാർ പ്രതിപക്ഷ നേതാവിനു നല്കുകയായിരുന്നു. ഇതും പിണറായി സർക്കാരിന്റെ തന്ത്രമായിരുന്നു. യു ഡി എഫ്- കോൺഗ്രസ് അണികളിൽ സർക്കാരിനോടുള്ള രോക്ഷം ഒന്ന് ശമിപ്പിക്കാൻ ഇത് സഹായിക്കും എന്ന് മനസിലാക്കി.

സർക്കാരും പ്രതിപക്ഷവുമായി സഹകരണത്തിൽ എന്നും കാതലായ വിഷയങ്ങളിൽ ഒന്നിച്ചാണ്‌ നീക്കം എന്നും ജനങ്ങൾക്ക് ഇടയിൽ വരുത്താനും ഇത് സഹായിക്കും. സ്കൂൾ യുവജനോൽസവം ഉല്ഘാടനം ചെയ്ത് വി ഡി സതീശൻ സർക്കാരിനെയും സംഘാടകരേയും വാനോളം പ്രശംസിച്ചു. ഇതും പിണറായി സർക്കാരിനു ഒരു പൊൻ തൂവലായി മാറി.

സർക്കാരുമായുള്ള നല്ല ബന്ധത്തേക്കാളും വിമർശനങ്ങളേക്കാളും പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്ക് ലഭിച്ച ഒരു അവസവും അംഗീകാരവുമായാണ്‌ വി ഡി സതീശൻ ഇത്നേ കണ്ടതും.