ജയൻ്റെ ബന്ധുവാണെന്നുള്ള വിവാദം, അന്ന് ഒരുപാട് വിഷമിപ്പിച്ചു- ഉമ നായർ

വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്.ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോഴിതാ മുൻപ് തന്നെകുറിച്ചുണ്ടായ വിവാദത്തെക്കുറിച്ചു പറയുകയാണ് നടി.

വിവാദം ഉണ്ടായ സമയത്ത് ഒരുപാട് സങ്കടം ഉണ്ടായിട്ടുണ്ട്. പിന്നീട് ആദിത്യൻ ചേട്ടൻ സംസാരിച്ചു. അതങ്ങനെ കെട്ടടങ്ങിപോയി. എങ്കിലും ഇത്രയും നാൾ കഴിഞ്ഞിട്ടും നിങ്ങൾ യൂ ട്യൂബിൽ ഉമാ നായർ എന്ന് സേർച്ച് ചെയ്താൽ ഈ വാർത്തയാകും ആദ്യം വരിക. എന്റെ ഈ വിഷയത്തെ കുറിച്ച് നിരവധി ക്യാപ്‌ഷനുകൾ ഇട്ടു ജീവിച്ച ദുരന്തനായകന്മാർക്കും നായികമാർക്കും ആണ് ലൈക്ക്

രണ്ടാമത്തെ കാര്യം ഇത്രയും വര്‍ഷം ഞാനിവിടെ ഒരു നടിയായി ജീവിച്ചിട്ട് ഉണ്ടായിരുന്നതിനെക്കാളും കൂടുതല്‍ റീച്ച് എനിക്കൊരു മോശം സംഭവം ഉണ്ടായപ്പോഴാണ് വന്നത്. ആക്‌സിഡന്റലി സംഭവിച്ചതാണെങ്കിലും അങ്ങനെ ഒരു നെഗറ്റീവ് കാര്യം വന്നപ്പോള്‍ കൂടുതല്‍ ആളുകളത് ചര്‍ച്ച ചെയ്തു. ആളുകള്‍ എപ്പോഴും നെഗറ്റീവിനെയാണ് ഇഷ്ടപ്പെടുന്നത് എന്ന് അപ്പോൾ മനസിലായി. അങ്ങനെ നോക്കുമ്പോള്‍ വിവാദങ്ങളെല്ലാം എനിക്ക് നല്ലതേ ചെയ്തിട്ടുള്ളുവെന്ന് പറയാം

പിന്നെ തെറ്റിദ്ധാരണകളൊക്കെ പരസ്പരം പറഞ്ഞ് തീര്‍ത്തു. ഇപ്പോള്‍ നന്നായി പോവുന്നു. എല്ലാവരും അവരവരുടേതായ ജീവിതവുമായി പോവുകയാണ്. ആരും ആരെയും വേദനിപ്പിക്കുകയോ , കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ രസകരമായ വിഷയം ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ തീര്‍ന്നെങ്കിലും നാട്ടുകാര്‍ക്ക് അതിപ്പോഴും പ്രശ്‌നമാണ്. അതെന്ത് കഷ്ടമാണല്ലേ