സന്ദീപാനന്ദ ഗിരി ആശ്രമം മുതൽ എ.കെ ജി സെന്റർ വരെ കേരളത്തിൽ നടന്ന അഞ്ജാത ആക്രമണങ്ങൾ

സന്ദീപാനന്ദ ഗിരി ആശ്രമം മുതൽ എ.കെ ജി സെന്റർ വരെ അഞ്ജാത ആക്രമണങ്ങൾ. ചെന്നൈയിൽ പോയി ട്രെയിന്‍ തടഞ്ഞും ബംഗ്ളാദേശിലും ഗൾഫ് രാജ്യത്തും വരെ പോയി പ്രതികളേ പൊക്കുകയും ചെയ്യുന്ന കേരള പോലീസിനു പക്ഷേ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവരെ ഒന്ന് തൊടാൻ പോലും ഇനിയും സാധിച്ചിട്ടില്ല. ഇപ്പോൾ നടന്ന എ കെ ജി സെന്ററിലേ ബോംബാക്രമണത്തിന്‌ സമാനമായിരുന്നു 2018 ഒക്ടോബർ 27നു സന്ദീപ് ആനന്ദയുടെ ആശ്രമവും കത്തി അമർന്നത്. ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിച്ചിരുന്നു. 15മിനുട്ടിനുള്ളിൽ മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും അവിടെ പാഞ്ഞെത്തി കത്തിച്ചത് ആർ എസ് എസ് കാരെന്ന് പറഞ്ഞു. ഇപ്പോൾ തന്നെ പ്രതികളേ പിടിക്കും എന്ന് പറഞ്ഞ പോലീസ് പിന്നീട് ഏതോ സത്യം മനസിലാക്കിയപ്പോൾ ഞെട്ടി പുറകോട്ട് മാറി. കള്ളൻ കപ്പലിൽ തന്നെ എന്നതായിരുന്നു ആശ്രമത്തിലെ തീവയ്പ്പിന്റെ അണിയറ രഹസ്യവും വിവരങ്ങളും.ഇപ്പോൾ സമാനമായ മറ്റൊരു സംഭവമാണ്‌. പാതിരാത്രി എ.കെ.ജി സെന്ററിനു ബോംബെറിഞ്ഞു. മിനിട്ടുകൾക്ക് ഉള്ളിൽ നേതാക്കൾ ഓടി കൂടുന്നു. പെട്ടെന്ന് തന്നെ തെരു പ്രകടനങ്ങൾ അതും പുലർച്ചെ.

എ.കെ.ജി സെന്റർ ആക്രമിച്ച ആളേ പിടികൂടിയാൽ എല്ലാ സത്യവും മനസിലാകും പുറത്ത് വരും. എന്നാൽ പ്രതിയേ പിടിക്കുമോ എന്നും പ്രതിയെ പിടിക്കാതെ വെറുതേ കലാപം മാത്രമായി ഇത് ഒതുങ്ങി പോകുമോ എന്നും അറിയണം.2018 ഒക്ടോബർ 27നു സന്ദീപ് ആനന്ദയുടെ ആശ്രമവും കത്തിച്ചത് വെറും ഒരു യാദൃശ്ചിക കാര്യമല്ല. അന്ന് സബരിമല സമരം കൊടുമ്പിരി കൊണ്ട സമയം. ഹിന്ദു വികാരം ആളി കത്തുന്നു. ഇതിനെതിരേ പ്ളാൻ ചെയ്ത് വൻ ഗൂഢാലോചനയായിരുന്നു സന്ദീപ് ആനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ. തീവയ്ച്ച ശേഷം സംഘപരിവാറിന്റെ തലയിൽ വയ്ക്കുക. തുടർന്ന് സംഘപരിവാർ നേതാക്കളേ അരർസ്റ്റ് ചെയ്യുക. അങ്ങിനെ ശബരിമല സമരം അടിച്ചമർത്തുക..എന്നാൽ ഗൂഢാലോചനക്കാർക്ക്ം അധിക കാലം പോകാനായില്ല. ആശ്രമം കത്തിച്ചവർ ആരെന്ന സൂചനകൾ പുറത്ത് വന്നതോടെ സർക്കാരും പോലീസും ആശ്രമ അധികൃതരും പിന്നോട്ട് വലിഞ്ഞു. പ്ളാൻ ചെയ്ത് നടത്തില കലാപ നീക്കമായിരുന്നു പിന്നിൽ. അല്ലെങ്കിൽ എന്തുകൊണ്ട് പിണറായി വിജയന്റെ അടുത്ത സുഹൃത്തിന്റെ ആശ്രമം കത്തിച്ചിട്ട് ഒരാളേ പോലും പിടിക്കാൻ ആയില്ല. പിന്നീട് തീ പിടിച്ചത് ഇടിമിന്നൽ വഴി എന്ന പ്രചരനം വരെ പരിഹാസ രൂപത്തിൽ വരികയായിരുന്നു

എകെജി സെന്ററിനെതിരെ നടന്ന ബോംബാക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.എകെജി സെന്ററിന് ബോംബ് എറിയുമെന്ന് കോണ്‍ഗ്രസുകാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അദേഹം ആരോപിച്ചു.

സിപിഐഎം അണികള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും ഇപി ജയരാജന്‍ നിര്‍ദേശിച്ചു. ഒരുതരത്തിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും അണികളോട് എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം.എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു. എന്നാൽ ബോംബ് അല്ല നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നി​ഗമനംസംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാ‍ർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.

ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. കെട്ടിടം കുലുങ്ങുന്നത് പോലെ തോന്നി എന്ന് ഈ സമയത്ത് എ കെ ജി സെന്ററിൽ കിടന്ന് ഉറങ്ങുകയായിരുന്ന പി.കെ ശ്രീമതി പറയുന്നു.ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു.