ഏകീകൃത സിവിൽകോഡ് രാജ്യത്തിന്റെ വികസനത്തിന്- ഗഡ്കരി

ന്യൂഡല്‍ഹി. ഒരാള്‍ക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു മാധ്യമ പരിപാടിക്കിടെ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതത്തിന് എതിരല്ല. വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് വിവാഹം കഴിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളത് പാര്‍ട്ടി എതിര്‍ക്കുന്നുവെന്നുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് നിധിന്‍ ഗഡ്ഗരിയപടെ പ്രതികരണം. രണ്ട് സിവില്‍ കോഡുള്ള ഏതെങ്കിലും ഒരു മുസ്ലിം രാജ്യം പറയാമോ. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വഭാവികമാണ്.

എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത് പ്രകൃതി വിരുദ്ധമാണ്. ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.