പോഷകാഹാര പദ്ധതിക്ക്​ 35,600 കോടി, വനിതാക്ഷേമത്തിന് 28,600 കോടി

വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക്​ സ്മാര്‍ട് ഫോണ്‍ നല്‍കും. ഗര്‍ഭിണികളായ സ്​ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ​കൊണ്ടുവരും. പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളില്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി​ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വന്‍ വിജയമാണെന്ന്​ മന്ത്രി പറഞ്ഞു​. പദ്ധതി പ്രകാരം സ്​കൂളുകളില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. സ്​കൂള്‍ പ്രാഥമിക തലങ്ങളില്‍ 94.32 ശതമാനം പെണ്‍കുട്ടികള്‍ പ്രവേശനം നേടി. ദ്വിതീയ തലത്തില്‍ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന്​ 59.7 ശതമാനം പെണ്‍കുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരതിനായി ബജറ്റില്‍ നീക്കിവെച്ചത് 12,300 കോടി. ദ്രവമാലിന്യ നിര്‍മാര്‍ജ്ജനം നൂറ് ശതമാനം ഉറപ്പാക്കും. മലിനജലത്തിന്റെ പുനരുപയോഗത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കും. ജല്‍ ജീവന്‍ മിഷന്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി വഴി എല്ലാ വീട്ടിലും പൈപ്പ് ജലം ലഭ്യമാക്കും. 3.6 ലക്ഷം കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മഴവെള്ളശേഖരണം പ്രാത്സാഹിപ്പിക്കാനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയുടെ വികസനത്തിനും പഞ്ചായത്ത് രാജിനുമായി 1.23 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ജലസേചനം എന്നിവ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് 2.83 ലക്ഷം കോടി രൂപയും അനുവദിച്ചു.

10 കോടിയിലധികം വീടുകളിലെ പോഷക നിലവാരം അപ്ലോഡ് ചെയ്യുന്നതിനായി 6 ലക്ഷത്തോളം അംഗനവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യും. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഫലം മികച്ചതായിരുന്നുവെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഉപഭോഗ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനവിധി മാനിച്ചുളള സാമ്ബത്തിക നയങ്ങള്‍ നടപ്പാക്കും. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായി ധനമന്ത്രി അറിയിച്ചു. ജിഎസ്‌ടി റിട്ടേണുകള്‍ ഈ സാമ്ബത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു.

രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്ന് ധനമന്ത്രി. 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്ന് ധനമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി. ഇന്ത്യ ദാല്‍ തടാകത്തില്‍ വിരിഞ്ഞ താമര പോലെയെന്ന് ബജറ്റ് പ്രസംഗത്തില്‍ കശ്മീരി കവിത ചൊല്ലി ധനമന്ത്രി. 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്ബുകള്‍ക്ക് പദ്ധതി. തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.