മോദിക്ക് പകരക്കാരനായി വി.മുരളീധരന്‍ നൈജീരയയില്‍

വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്ശനത്തിന് തുടക്കമിട്ട് വി.മുരളീധരന്‍. മൂന്ന് ദിവസത്തെ പര്യടനത്തിനായി നൈജീരിയയിലേക്കാണ് മുരളീധരന് എത്തിയത്.

നൈജീരിയന്‍ പസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന് ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തും. നൈജീരിയന് സര്ക്കാര് ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളില്‍ മുരളീധരന്‍ പങ്കെടുക്കും.

നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ ചൊവ്വാഴ്ച വൈകീട്ട് മുരളീധരന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. നൈജീരിയന്‍ ഹൈക്കമ്മിഷനും, ഇന്ത്യന്‍ കല്‍ച്ചറല്‍; അസോസിയേഷനും ചേര്ന്നാണ് സ്വീകരണമൊരുക്കിയത്. സൗത്ത് ആഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തും