രാത്രികളില്‍ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍, എടുത്താല്‍ നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്നശബ്ദം

മിസ്ഡ് കോള്‍ തന്ന് തിരിച്ചുവിളിപ്പിച്ച് പണം തട്ടുന്ന ഏര്‍പ്പാടാണ് വാന്‍ഗിരി തട്ടിപ്പ. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്ത് ജനങ്ങളുടെ ഫോണില്‍ അജ്ഞാത നമ്പറുക്കളില്‍ നിന്ന് കോളുക്കള്‍ വരുന്നു..ഫോണ്‍ എടുത്താല്‍ കുഞ്ഞു കരയുന്ന ശബ്ദം.ഇടുക്കി ജില്ലയില്‍ രാത്രികാലത്തു പരിഭ്രാന്തിയുടെ ‘ബെല്‍’ മുഴക്കി മൊബൈല്‍ ഫോണിലേക്കു കോളുകള്‍ എത്തുന്നു. . നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകള്‍ എത്തുന്നത്. 13 സെക്കന്‍ഡ് മാത്രമാണ് കോള്‍ ദൈര്‍ഘ്യം. ഏതാനും സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ കട്ടാകും….ഇതോടെ ഫോണ്‍ എടുക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാല്‍ കോള്‍ കണക്ടാകില്ല. ഇതോടെ കോള്‍ ലഭിച്ചവര്‍ പരിഭ്രാന്തിയിലാകും.ഇടുക്കി ജില്ലയില്‍ ഒട്ടേറെപ്പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോണ്‍ കോളുകള്‍ എത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് ഈ മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കു പിന്നിലെന്നു സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാന്‍ഗിരി തട്ടിപ്പ്’ വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.

മിസ്ഡ് കോള്‍ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏര്‍പ്പാടാണ് വാന്‍ഗിരി. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്ഡ് കോളാണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. തിരിച്ചു വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണിലെ റീചാര്‍ജ് തുകയുടെ ബാലന്‍സ് നഷ്ടപ്പെടും.കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു.ഒരാള്‍ക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേര്‍ക്ക് ഇത്തരത്തില്‍ മിസ്ഡ് കോള്‍ പോകും. അവരില്‍ 1000 പേരെങ്കിലും തിരിച്ചു വിളിച്ചേക്കാം. അപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. സൊമാലിയയില്‍ നിന്ന് ‘00252’ ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് ഒട്ടേറെ പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണു പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം…കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച് ചെയ്തു നോക്കുക. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ സംശയിക്കാവുന്നതാണ്. ..ന്മ ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഇത്തരം ‘സ്പാം’ കോളുകള്‍ തിരിച്ചറിയുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും… തുടര്‍ച്ചയായി മിസ്ഡ് കോളുകള്‍ വരികയാണെങ്കില്‍ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകള്‍ കൈമാറുക…. തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാല്‍ ആ നമ്പറുകള്‍ ഫോണില്‍ സേവ് ബ്ലോക്ക് ചെയ്യാന്‍ കോള്‍ സെറ്റിങ്‌സില്‍ ഓപ്ഷനുണ്ട്. ഫോണിലൂടെ ആര്‍ക്കും നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍/PPS നമ്പര്‍/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍/പേര് മേല്‍വിലാസം/പാസ്‌പോര്ട്ട് നമ്പര്‍ തുടങ്ങിയവ കൈമാറാതിരിക്കുക.രാജ്യാന്തര തലത്തിലുള്ള ഈ തട്ടിപ്പ് കേരളത്തില്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

കോളെടുത്താലും മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചാലും വന്‍തോതില്‍ പണം നഷ്ടമാകുന്നുവെന്ന് പറഞ്ഞ് വിവിധ ടെലികോം കമ്പനികളിലേക്കും പരാതികളെത്തുന്നു.രൊറ്റ ദിവസം തന്നെ പതിനായിരക്കണക്കിനു പേരാണ് തട്ടിപ്പിനിരയാകുന്നത്. അവരില്‍ നിന്ന് ഒരു ഡോളര്‍ വീതം കിട്ടിയാല്‍ത്തന്നെ വന്‍ലാഭക്കച്ചവടമാകും ‘വാന്‍ഗിരി’ തട്ടിപ്പ്.ഏതാനും വര്‍ഷം മുന്‍പ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ ഇതു സംബന്ധിച്ച ഗൈഡ്ലൈന്‍ പുറത്തുവിട്ടിരുന്നു. ‘സിം ക്ലോണിങ്’ വഴിയുള്ള തട്ടിപ്പാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ എടുത്ത് കുറച്ചു നേരം സംസാരിച്ചാല്‍ മതി സിമ്മിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും. എന്നിട്ട് നമ്മുടെ സിമ്മിന്റെ അതേ വിവരങ്ങളുമായി മറ്റൊരു ‘ക്ലോണ്‍’ പതിപ്പ് തയാറാക്കും. രണ്ട് സിമ്മും ഒരേപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ ബില്ല് വരുമ്പോള്‍ അത് നമുക്കായിരിക്കുമെന്നു മാത്രം. എപ്പോഴൊക്കെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നോ അപ്പോഴെല്ലാം ആ തുകയെല്ലാം നഷ്ടപ്പെട്ട് എല്ലായ്‌പ്പോഴും ‘നെഗറ്റീവ്’ ബാലന്‍സില്‍ തുടരേണ്ടി വരുന്നവരും ഉണ്ട്. സിം ഉപേക്ഷിക്കുകയല്ലാതെ അവര്‍ക്കു മുന്നില്‍ വേറെ വഴിയുമില്ല. അപ്പോഴും പണം അടച്ചുതീര്‍ക്കേണ്ട ബാധ്യത ബാക്കി.