ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം- ഉണ്ണി മുകുന്ദൻ

പുത്തൻ പാർലമെന്റ് പ്രധാനമന്ത്രി ഉദ്ഘോടനം ചെയ്തതിനു പിന്നാലെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രം​ഗത്തെത്തുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

‘ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം, ജയ് ഹിന്ദ്’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഗായകൻ അനൂപ് ശങ്കറും പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച്‌ രംഗത്തു വന്നിരുന്നു.

‘ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാർ! നമ്മുടെ പാരമ്ബര്യങ്ങളും സംസ്‌കാരവും ആഘോഷിച്ചുകൊണ്ട് രാജ്യം ഉയരത്തിൽ പറക്കട്ടെ. നമ്മുടെ പൈതൃകങ്ങളും സാംസ്കാരിക സംവിധാനങ്ങളും അർഹമായ ആദരവോടെയും തീക്ഷ്ണതയോടെയും തിരികെ കൊണ്ടുവരുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നാഴികക്കല്ലായി വർത്തിക്കട്ടെ. വന്ദേമാതരം’- എന്നാണ് അനൂപ് പ്രതികരിച്ചത്.