അടിച്ചുപൊളിച്ച് കറങ്ങി വരൂ, അച്ഛന് പിറന്നാളിന് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. പിറന്നാൾ ദിനത്തിൽ അച്ഛന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.​ അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്. പഴയ മോഡലിലുള്ള സിഡി 100ഉം ഒരു യെസ്‌ഡിയുമാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുത്തത്. ബൈക്കിനൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങളും ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തലേദിവസം തന്നെ ബൈക്ക് അടുത്ത വീട്ടിലെത്തിച്ച് പിറന്നാൾ ദിനത്തിൽ രാവിലെ നടക്കാനിറങ്ങുമ്പോൾ സർപ്രൈസായി സമ്മാനിക്കുകയായിരുന്നെന്നു ഉണ്ണി മുകുന്ദൻ പറയുന്നു. ബൈക്കുകളോട് ഏറെ ക്രേസുള്ള വ്യക്തിയാണ് ഉണ്ണി മുകുന്ദനും. പുതിയ ജാവ ബൈക്കിൽ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഉണ്ണിയുടെ ചിത്രങ്ങളും കുറച്ചുനാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. അതിനിടയിലാണ് ലോക്ക്ഡ‍ൗൺ വന്നത്