ഒരു പാർലമെന്റ് സീറ്റല്ലേ ലക്ഷ്യം? കമന്റിന് മറുപടി നൽകി ഉണ്ണി മുകുന്ദൻ

മലയാളത്തിൽ അടുത്ത കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി എത്തി ഉണ്ണി മുകുന്ദൻ സ്വന്തം താരമൂല്യം ഉയർത്തിയിട്ടുണ്ട്. മാളികപ്പുറത്തിന്റെ വിജയത്തോടെ ഉണ്ണി മുകുന്ദൻ യുവ താര നിരയിൽ മുൻനിരയിൽ ഇരിപ്പിടം ഉറപ്പിച്ചു. ഉണ്ണി മുകുന്ദന് പ്രതീക്ഷയുള്ള ചിത്രങ്ങൾ ഒരുങ്ങുന്നുമുണ്ട്. ഉണ്ണി മുകുന്ദൻ വേഷമിടുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാൾ ആശംസ നേരുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വൈറലായിരുന്നു. മുമ്പൊരിക്കൽ നരേന്ദ്രമോദിയുമായ നടത്തിയ കൂട്ടിക്കാഴ്ചയിൽ വച്ചെടുത്ത ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതിലൊരു കമന്റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ബിജെപിയിൽ ഒരു പാർലമെന്റ് സീറ്റ് അതാണ് ഉണ്ണിയുടെ ലക്ഷ്യം എന്നായിരുന്നു കമന്റ്. എന്റെ മൂന്ന് വേറെ ലക്ഷ്യം അതും കൂടി പബ്ലിക്ക് ആക്കി തരണം സാർ എന്നായിരുന്നു ഇയാൾക്ക് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഉണ്ണിയെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ ആളുകളെത്തുന്നുണ്ട്.