അഞ്ച് വർഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചു, നല്ല സിനിമകളിൽ നായകനായില്ലെങ്കിൽ വില പോകും- ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിർമ്മാതാവായും താരം തുടക്കം കുറിച്ചു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്‌നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ താരം നിർമ്മാണം രംഗത്തേക്കും കടന്നിരുന്നു. താരം തന്നെ നായകനായ മേപ്പടിയാൻ എന്ന ചിത്രമായിരുന്നു ആദ്യമായി ഉണ്ണി നിർമ്മിച്ചത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ഉണ്ണിയുടേതായി അവസാനമായി പുറത്തിറങ്ങിയത്. നിർമാതാവു കൂടിയായ ഉണ്ണി പണം നൽകിയില്ലെന്ന ആരോപണങ്ങളഒക്കെ അടുത്തിടെ വൻ ചർച്ചയായിരുന്നു.

ഇപ്പോളിതാ നല്ല സിനിമകൾ വരാത്തതുകൊണ്ട് അഞ്ച് വർഷം നായകവേഷങ്ങൾ താൻ വേണ്ടെന്ന് വെച്ചിരുന്നു എന്ന് നടൻ ഉണ്ണി മുകുന്ദൻ. അപ്പോഴാണ് സഹനടനായും വില്ലനായും അഭിനയിച്ചതെന്നും നായകനാവുന്നത് നല്ല സിനിമകളിലല്ലെങ്കിൽ വെറുതെ വില പോകുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘ഇനി ഫാമിലി സിനിമ വേണ്ട ഉണ്ണി, ഇനി ആക്ഷൻ സിനിമ ചെയ്യെന്ന് എന്റെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുക്കൾ തന്നെ പറഞ്ഞു. കുറെക്കാലം ആക്ഷൻ ചെയ്തപ്പോൾ ഫാമിലി സിനിമ ചെയ്യുന്നില്ലല്ലോ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാം ഞാൻ വളരെ പോസിറ്റീവ് സെൻസിലാണ് എടുക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ എല്ലാം ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നൊരു കോൺഫിഡൻസ് ഉണ്ടല്ലോ. സിനിമ വിജയിക്കുമ്പോൾ മാത്രമേ നമുക്ക് അതിനെ പറ്റി സംസാരിക്കാൻ പറ്റുകയുള്ളൂ.

അഞ്ച് വർഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാൻ. വില്ലനായും സഹനടനായും സിനിമകൾ ചെയ്യാൻ തുടങ്ങി. നായകനായി നല്ല സിനിമകൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഉള്ള വില പോകുമെന്നല്ലാതെ അതിൽ ഒരു കാര്യവുമില്ല. കൊവിഡ് എന്നെ സംബന്ധിച്ച് ഒരു റിലീഫ് ആയിരുന്നു. കരിയർ ഒന്ന് അനലൈസ് ചെയ്യാൻ പറ്റി. ഏത് തരം സിനിമ ചെയ്യണമെന്ന് ഐഡിയ കിട്ടി.

അഞ്ഞൂറോളം സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് മേപ്പടിയാൻ ചെയ്യാൻ തീരുമാനിച്ചത്. പ്രേക്ഷകർക്ക് ഭയങ്കരമായി ഇഷ്ടപ്പെടുന്ന സിനിമ ആണത്. ക്രൈം പോലുമില്ലാതെ ഒരാളെ ത്രില്ലടിപ്പിക്കുക എന്നത് നിസാരമല്ല, ആ സ്‌ക്രീൻ പ്ലേ അത്രയും നല്ലതായതുകൊണ്ടാണ്. മേപ്പടിയാൻ ഒരു ത്രില്ലർ സിനിമയാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ത്രില്ലർ എന്ന് പറയുമ്പോൾ അതിൽ ഏതെങ്കിലും തരത്തിൽ ക്രൈം കാണും. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ ഇത്രയും ത്രില്ലിങ് മൊമെന്റ്‌സ് ഉണ്ടെന്ന് ആ സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ആദ്യ പ്രൊഡക്ഷനായി ആ സിനിമ ചെയ്യണമെന്ന് തോന്നി.

അതുപോലെ തന്നെ ഷെഫീക്കിന്റെ സന്തോഷം എല്ലാവരേയും സഹായിക്കാൻ വരുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന അവസ്ഥയാണ്. മേപ്പടിയാനിൽ ഹ്യൂമറിന് പ്രാധാന്യം കൊടുത്തില്ല എന്നൊരു നെഗറ്റീവ് വന്നിരുന്നു. സത്യം പറഞ്ഞാൽ ആ സിനിമക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഷെഫീക്കിന്റെ സന്തോഷം ഹ്യൂമറിൽ പൊതിഞ്ഞൊരു പാക്കാണ്,